ഓസ്‌ട്രേലിയയില്‍ ബട്ടണ്‍ ബാറ്ററികള്‍ക്കായി പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി ; നിയമം ലംഘിച്ചാല്‍ കര്‍ശന പിഴ

ഓസ്‌ട്രേലിയയില്‍ ബട്ടണ്‍ ബാറ്ററികള്‍ക്കായി പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി ; നിയമം ലംഘിച്ചാല്‍ കര്‍ശന പിഴ
ഓസ്‌ട്രേലിയയില്‍ ബട്ടണ്‍ ബാറ്ററികള്‍ക്കായി കര്‍ശനമായ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി.നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് 10 മില്യണ്‍ ഡോളറും ബിസിനസുകള്‍ക്ക് 500,000 ഡോളറും പിഴ ചുമത്തും.

'കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്താന്‍ സാധ്യതയുള്ള പരിക്കുകള്‍ തടയാന്‍ സഹായിക്കുന്ന നിര്‍ണായക ചുവടുവയ്പാണ് ഇത്, ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍ ഡെലിയ റിക്കാര്‍ഡ് പറഞ്ഞു.

കളിപ്പാട്ടങ്ങളിലെ ബട്ടന്‍ ബാറ്ററികള്‍ വന്‍ അപകടമാണ് സൃഷ്ടിക്കുന്നത്. മൂന്നുകുട്ടികളുടെ ജീവന്‍ നഷ്ടമായി.ഒരു മാസത്തില്‍ ഒരു കുട്ടിയ്ക്ക് ബട്ടണുകളുടെ ബാറ്ററി വിഴുങ്ങി അപകടമുണ്ടാകുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

Queensland girl Summer was four years old when she died after ingesting a button battery in 2013.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, കുട്ടികള്‍ ബാറ്ററിയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സുരക്ഷിതമായ ബാറ്ററി കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരിക്കണം.പ്രതിരോധശേഷിയുള്ള പാക്കേജിംഗിലാണ് ബാറ്ററികള്‍ വയ്‌ക്കേണ്ടത്.

ഉല്‍പ്പന്നങ്ങള്‍ക്കും ബാറ്ററികള്‍ക്കും പാക്കേജിംഗ് നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ച് അധിക മുന്നറിയിപ്പുകളും അടിയന്തര ഉപദേശങ്ങളും ഉണ്ടായിരിക്കണം, അതേസമയം ഉല്‍പ്പന്നങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വിതരണക്കാര്‍ ഉറപ്പാക്കണം.

പുതിയ നിയമങ്ങള്‍ 18 മാസം മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. ഇപ്പോഴാണ് നിയമം നടപ്പാക്കുന്നത്.

Other News in this category



4malayalees Recommends