മിനിമം വേജ് 5.2 ശതമാനം ഉയരുമ്പോള്‍ ജോലിക്കാര്‍ക്കും, ബിസിനസ്സുകള്‍ക്കും രണ്ട് മനസ്സ്; നെഞ്ചിടിപ്പ് ചെറിയ ബിസിനസ്സുകള്‍ക്ക്

മിനിമം വേജ് 5.2 ശതമാനം ഉയരുമ്പോള്‍ ജോലിക്കാര്‍ക്കും, ബിസിനസ്സുകള്‍ക്കും രണ്ട് മനസ്സ്; നെഞ്ചിടിപ്പ് ചെറിയ ബിസിനസ്സുകള്‍ക്ക്

മിനിമം വേജ് ഉയരുന്നത് ജോലിക്കാരെ സംബന്ധിച്ച് സന്തോഷ വാര്‍ത്തയാണ്. 5.2 ശതമാനത്തിന്റെ വര്‍ദ്ധന ഓസ്‌ട്രേലിയയില്‍ മിനിമം വേജില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സന്തോഷം പകരും. എന്നാല്‍ ചെറുകിട ബിസിനസ്സുകള്‍ ഇത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന നിലപാടിലാണ്.


ആഴ്ചയില്‍ 40 ഡോളര്‍ എന്ന നിലയിലേക്കാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ മിനിമം വേജ് ഉയര്‍ത്തിയത്. ശമ്പളം വര്‍ദ്ധിക്കുന്നതിന് പുറമെ ഇലക്ട്രിസിറ്റി, ഗ്യാസ് പോലുള്ള മറ്റ് പല കാര്യങ്ങള്‍ക്കും ചെലവ് വര്‍ദ്ധിക്കുന്നതാണ് ബിസിനസ്സുകള്‍ക്ക് തിരിച്ചടിയാകുന്നത്.

ഈ ചെലവ് വര്‍ദ്ധനവുകള്‍ അധികം വൈകാതെ കസ്റ്റമറുടെ തലയിലേക്ക് ചുമത്തപ്പെടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നേരിട്ട വര്‍ദ്ധനവുകള്‍ താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റെസ്റ്റൊറന്റുകള്‍ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.

അതേസമയം മിനിമം വേജിലും, മിനിമം അവാര്‍ഡ് വേജിലുമുള്ള ജോലിക്കാര്‍ക്ക് ജൂലൈ 1 മുതല്‍ ലഭിക്കുന്ന വര്‍ദ്ധന ഉയര്‍ന്ന് നില്‍ക്കുന്ന ജീവിതച്ചെലവുകളെ നേരിടാന്‍ സഹായകമാകും. ജോലിക്കാരുടെ ക്ഷാമം നേരിടുന്നതിനാല്‍ പല ബിസിനസ്സുകളും മിനിമം വേജിലും ഉയര്‍ന്ന പേയ്‌മെന്റ് നല്‍കുന്നതും ശ്രദ്ധേയമാണ്.
Other News in this category4malayalees Recommends