ക്യുബെക്കില്‍ മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പ്രൊവിന്‍സില്‍ 171 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

ക്യുബെക്കില്‍ മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പ്രൊവിന്‍സില്‍ 171 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

30 പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ക്യുബെക്ക് ആരോഗ്യവകുപ്പ് അധികൃതര്‍. ഇതോടെ പകര്‍ച്ചവ്യാധി പിടിപെട്ട ആളുകളുടെ എണ്ണം പ്രൊവിന്‍സില്‍ 171 ആയി.


കഴിഞ്ഞ വെള്ളിയാഴ്ച 141 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധന. മെയ് 27 മുതല്‍ 5895 ഡോസ് വാക്‌സിന്‍ നല്‍കിയതായി ക്യുബെക്ക് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കാനഡയില്‍ ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് പടരുന്ന പ്രൊവിന്‍സാണ് ക്യുബെക്ക്. പുരുഷന്‍മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ പുരുഷന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ മോണ്ട്‌റിയാല്‍ അധികൃതര്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.

1980ല്‍ ലോകത്ത് നിന്നും ഇല്ലാതാക്കിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അപൂര്‍വ്വ രോഗമാണ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്നത്.
Other News in this category4malayalees Recommends