ഭാര്യ 3 മാസം മുന്‍പ് മരിച്ചു; പുനര്‍വിവാഹത്തിന് പരസ്യം നല്‍കി ഡോക്ടറായ 70കാരന്‍, വിവാഹം കഴിക്കാമെന്ന് അറിയിച്ച് എത്തിയ 40കാരി കൈക്കലാക്കിയത് 1.80 കോടി രൂപയോളം

ഭാര്യ 3 മാസം മുന്‍പ് മരിച്ചു; പുനര്‍വിവാഹത്തിന് പരസ്യം നല്‍കി ഡോക്ടറായ 70കാരന്‍, വിവാഹം കഴിക്കാമെന്ന് അറിയിച്ച് എത്തിയ 40കാരി കൈക്കലാക്കിയത് 1.80 കോടി രൂപയോളം
ഭാര്യയുടെ വിയോഗത്തെ തുടര്‍ന്ന് പുനര്‍വിവാഹത്തിന് പരസ്യം നല്‍കി കാത്തിരുന്ന ഡോക്ടറായ വയോധികന്‍ ഇരയായത് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പിന്. വിവാഹവാദഗാനം നല്‍കി എത്തിയ യുവതിയാണ് ലഖ്‌നൗ സ്വദേശിയായ 70 കാരനില്‍ നിന്ന് 1.80 കോടി രൂപ കൈക്കലാക്കിയത്. മൂന്ന് മാസത്തിന് മുന്‍പാണ് ഡോക്ടറുടെ ഭാര്യ മരിച്ചത്.

ഇതിന് പിന്നാലെ 70കാരനായ ഡോക്ടര്‍ പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് ലഭിച്ച വിവാഹ അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം നാല്‍പതുകാരിയായ കൃഷ്ണ ശര്‍മ്മ എന്ന സ്ത്രീയുമായി അടുപ്പത്തിലായി. ഡോക്ടറെ ഒരുപാട് ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാമെന്നും കൃഷ്ണ ശര്‍മ്മ ഉറപ്പ് നല്‍കി.

ഫ്‌ലോറിഡയിലാണ് താമസമെന്നും തന്റെ വിവാഹ ബന്ധം വേര്‍പെടുത്തിയതാണെന്നുമാണ് കൃഷ്ണ ശര്‍മ്മ വയോധികനോട് പറഞ്ഞിരുന്നത്. അമേരിക്കയിലെ കാര്‍ഗോ ഷിപ്പില്‍ മറൈന്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണെന്നാണ് ഇവര്‍ ഡോക്ടറെ വിശ്വസിപ്പിച്ചത്. പുതിയ ബിസിനസ് തുടങ്ങുകയാണെന്നും അതിനായി അത്യാവശ്യമായി പണം വേണമെന്നും യുവതി പറഞ്ഞു. ഇതെല്ലാം വിശ്വസിച്ച് കൃഷ്ണ ശര്‍മ്മയ്ക്ക് ചോദിച്ച തുക കൊടുക്കുകയായിരുന്നു.

എന്നാല്‍, ഇതിന് ശേഷം യുവതിയെ ഫോണ്‍ വിളിക്കുമ്പോള്‍ കിട്ടുന്നില്ലെന്നും അവര്‍ സ്വിച്ച്ഡ് ഓഫ് ചെയ്‌തെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നീട് താന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends