ഭാര്യ ശിവകല കാമുകനൊപ്പം ബഹ്‌റൈനില്‍; ലക്ഷക്കണക്കിന് പണം നല്‍കിയ ഭാര്യയുടെ മറ്റൊരു കാമുകന്‍ ദുബായില്‍; അഞ്ചു പേര്‍ക്ക് ശിക്ഷ വാങ്ങി നല്‍കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പ്രകാശ്

ഭാര്യ ശിവകല കാമുകനൊപ്പം ബഹ്‌റൈനില്‍; ലക്ഷക്കണക്കിന് പണം നല്‍കിയ ഭാര്യയുടെ മറ്റൊരു കാമുകന്‍ ദുബായില്‍; അഞ്ചു പേര്‍ക്ക് ശിക്ഷ വാങ്ങി നല്‍കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പ്രകാശ്
ഇന്ധന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി അച്ഛനും മകനും മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ അഞ്ചുപേര്‍ക്കെതിരെ.തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ തന്റെ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് പ്രകാശും മകനും ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്‌റൈനില്‍ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസമെന്നാണ് വിവരം. ഇവര്‍ നര്‍ത്തകിയാണെന്നും സൂചനയുണ്ട്. ശിവകലയ്ക്ക് ലക്ഷക്കണക്കിന് പണം നല്‍കി സഹായിക്കാന്‍ ദുബായിലും ഇവര്‍ക്കു മറ്റൊരു കാമുകന്‍ ഉണ്ടെന്നാണ് പ്രകാശ് ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നത്. ഇവരെല്ലാവരും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരനാക്കിയെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രകാശ് ഉന്നയിച്ചിരിക്കുന്നത്.

നിയമത്തിന്റെ വഴിയിലൂടോ പോയി നീതി വാങ്ങുന്നില്ലെന്നും മരണശേഷം എല്ലാവരും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രകാശ് പറയുന്നു.

മരിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് പ്രകാശ് ദേവരാജന്‍ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകന്‍ ശിവദേവും (12) ആണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ഉണ്ണി പ്ലാവിലായ, പ്രസന്ന ജയന്‍, അനീഷ്, മുനീര്‍, ഭാര്യ ശിവകല എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഭാര്യയുടെ പേര് പറയുന്നില്ല. ചിത്രം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്ബുക്കില്‍ പങ്കുവച്ചു.പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..

'അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..', മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയില്‍ എതിരെ വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.


മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തില്‍ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബായില്‍യില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവര്‍ ആണെന്ന് കത്തില്‍ പറയുന്നത്.

ഭാര്യ ഉള്‍പ്പെടുന്ന നാലുപേര്‍ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും കത്തില്‍ പ്രകാശ് പറയുന്നു. ഇവര്‍ക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹ്‌റൈനില്‍ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകന്‍ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് തങ്ങള്‍ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് പൊലീസിന് ലഭിച്ചത്. കത്തില്‍ സൂചിപ്പിക്കുന്ന നാലുപേര്‍ക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുന്‍പ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഞങ്ങളുടെ ഈ മരണത്തിന് ഉത്തരവാദികള്‍ എന്റെ ഭാര്യ ശിവകലയ്ക്കും അവളുടെ കാമുകന്‍ തിരുവനന്തപുരം വിള്ളപ്പില്‍ശാലയില്‍ ഉള്ള അനീഷും അവര്‍ക്ക് വേണ്ട ലക്ഷക്കണക്കിന് കാഷ് കൊടുത്ത് സഹായിച്ച ഭാര്യയുടെ മറ്റൊരു കാമുകന്‍ ദുബായില്‍ ജോലി ചെയ്യുന്ന ഉണ്ണി എന്ന് വിളിക്കുന്ന ആളും ബഹറിനില്‍ ഡാന്‍സ് സ്‌കൂള്‍ ഓണറുഉം സംഘവും കൂടി ഉള്‍പ്പെട്ടവരാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Other News in this category4malayalees Recommends