എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളവര്‍ദ്ധനവ് നല്‍കണം, പണപ്പെരുപ്പം പരിഗണിക്കണം; നിലപാട് വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി; നഴ്‌സുമാരുടെയും, ഹെല്‍ത്ത് വര്‍ക്കേഴ്‌സിന്റെയും അവസ്ഥ മോശമെന്ന് കുറ്റസമ്മതം

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളവര്‍ദ്ധനവ് നല്‍കണം, പണപ്പെരുപ്പം പരിഗണിക്കണം; നിലപാട് വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി; നഴ്‌സുമാരുടെയും, ഹെല്‍ത്ത് വര്‍ക്കേഴ്‌സിന്റെയും അവസ്ഥ മോശമെന്ന് കുറ്റസമ്മതം

സകല മേഖലയിലും വിലക്കയറ്റം ബാധിക്കുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാന്യമായ വേതനം നല്‍കേണ്ടതുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി. പെന്‍ഷന്‍കാര്‍ക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വരുമാന വര്‍ദ്ധന നല്‍കുകയും, ജോലിക്കാര്‍ക്ക് നല്‍കില്ലെന്ന വാദത്തെ ന്യായീകരിക്കാനും സാജിദ് ജാവിദ് തയ്യാറായി.


സ്വതന്ത്ര എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രദ്ധാപൂര്‍വ്വം കേട്ടതിന് ശേഷമാകും ശമ്പള വര്‍ദ്ധനയെ കുറിച്ച് തീരുമാനം കൈക്കൊള്ളുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.

'നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത് വര്‍ക്കേഴ്‌സിനും നല്‍കുന്ന മൂല്യം കാണിക്കാന്‍ അവര്‍ക്ക് നന്ദി പറയുന്നതിനൊപ്പം മാന്യമായ വേതനവും ഉറപ്പാക്കേണ്ടതുണ്ട്', ബിബിസി റേഡിയോ 4 പ്രോഗ്രാമില്‍ അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ വര്‍ഷം പബ്ലിക് സെക്ടര്‍ മേഖലയിലെ ശമ്പള വര്‍ദ്ധന മരവിപ്പിച്ച് നിര്‍ത്തിയപ്പോഴും എന്‍എച്ച്എസ് വേതനത്തില്‍ ഫ്രീസിംഗ് ഉണ്ടായില്ലെന്ന് ജാവിദ് ചൂണ്ടിക്കാണിച്ചു. വെല്ലുവിളികള്‍ നേരിടുമ്പോഴും 3% വര്‍ദ്ധന നടപ്പാക്കി. ഈ വര്‍ഷം എത്ര വര്‍ദ്ധനവ് നല്‍കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശം കേട്ട ശേഷം, പണപ്പെരുപ്പവും, ജോലിക്കാരെ പിടിച്ചുനിര്‍ത്തലും ഉള്‍പ്പെടെ പരിഗണിച്ചാകും തീരുമാനം, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.


മാസാമാസം ചെലവുകള്‍ കൈകാര്യം ചെയ്യാനും, ബില്ലുകള്‍ അടയ്ക്കാനും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ബുദ്ധിമുട്ടുകയാണെന്ന് 29 വയസ്സുള്ള നഴ്‌സ് പരിപാടിയില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട ശമ്പളം കിട്ടുന്ന ജോലിയിലേക്ക് എന്‍എച്ച്എസ് ഉപേക്ഷിച്ച് കൂടുമാറാന്‍ നിരവധി പേര്‍ ഒരുങ്ങുകയാണെന്നും ഈ നഴ്‌സ് വ്യക്തമാക്കി.

നഴ്‌സിന്റെ വാക്കുകള്‍ സത്യമാണെന്ന് ജാവിദ് സമ്മതിച്ചു. ഈ ഘട്ടത്തിലും സേവനം തുടരുന്നതിന് ഈ നഴ്‌സിനോടും, മറ്റ് എന്‍എച്ച്എസ് ജീവനക്കാരോടും ഹെല്‍ത്ത് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.


Other News in this category



4malayalees Recommends