ചൈനയോട് കടുപ്പം കുറയ്‌ക്കേണ്ട! ലഡാക്ക് സംഘര്‍ഷത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ഓസ്‌ട്രേലിയ; ചൈനയുടെ നീക്കങ്ങള്‍ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പെന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി

ചൈനയോട് കടുപ്പം കുറയ്‌ക്കേണ്ട! ലഡാക്ക് സംഘര്‍ഷത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ഓസ്‌ട്രേലിയ; ചൈനയുടെ നീക്കങ്ങള്‍ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പെന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി

ഈസ്റ്റേണ്‍ ലഡാക്കില്‍ രണ്ട് വര്‍ഷത്തിലേറെയായി ചൈനയുമായി നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയില്‍ ആന്തണി ആല്‍ബനീസ് ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സാണ് ഈ പിന്തുണ പ്രഖ്യാപിച്ചത്.


സംയുക്ത പ്രതിരോധ പരിശീലനവും, ഇന്റലിജന്‍സ് പങ്കിടലും, സൈനിക-വ്യവസായ സഹകരണവും മെച്ചപ്പെടുത്തി ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷയും, തുറന്ന സമീപമനവും സൃഷ്ടിക്കാനുള്ള ചര്‍ച്ചകളാണ് ഇന്ത്യയും, ഓസ്‌ട്രേലിയയും മുന്നോട്ട് നീക്കുന്നത്. മേഖലയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളുടെ പശ്ചാത്തലത്തിലാണിത്.

2020ല്‍ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന അക്രമം എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ആ ഘട്ടത്തില്‍ ഇന്ത്യയുടെ പരമാധികാരത്തോട് ഒപ്പമാണ് ഓസ്‌ട്രേലിയ നിലകൊണ്ടത്, അത് ഇപ്പോഴും തുടരുന്നു, മാള്‍സ് പറഞ്ഞു.

ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ചര്‍ച്ചയില്‍ സോളമന്‍ ദ്വീപുകളുമായി ചൈന സൃഷ്ടിച്ച സുരക്ഷാ കരാറും, സൗത്ത് ചൈനാ കടലിലെ വികസന നീക്കങ്ങളും വിഷയങ്ങളായി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു രാജ്യവും സൃഷ്ടിക്കാത്ത തയ്യാറെടുപ്പുകളാണ് ചൈനീസ് സൈന്യം നടത്തുന്നതെന്ന് നാഷണല്‍ ഡിഫന്‍സ് കോളേജില്‍ സംസാരിക്കവെ മാള്‍സ് ചൂണ്ടിക്കാണിച്ചു. ഇതില്‍ സുതാര്യതയില്ലാത്തതിനാല്‍ അയല്‍ക്കാരെ അസ്വസ്ഥരാക്കുന്നതാണെന്നും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു.
Other News in this category



4malayalees Recommends