ഓസ്‌ട്രേലിയയില്‍ ബാങ്കുകള്‍ കൂടുതല്‍ എടിഎമ്മുകളും, ബ്രാഞ്ചുകളും പൂട്ടുന്നു; ഉപഭോക്താക്കള്‍ പണത്തിന്റെ ഉപയോഗം കുറച്ചതോടെ അപ്രത്യക്ഷമായത് നൂറുകണക്കിന് എടിഎമ്മുകള്‍

ഓസ്‌ട്രേലിയയില്‍ ബാങ്കുകള്‍ കൂടുതല്‍ എടിഎമ്മുകളും, ബ്രാഞ്ചുകളും പൂട്ടുന്നു; ഉപഭോക്താക്കള്‍ പണത്തിന്റെ ഉപയോഗം കുറച്ചതോടെ അപ്രത്യക്ഷമായത് നൂറുകണക്കിന് എടിഎമ്മുകള്‍

ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട ബാങ്കുകള്‍ നൂറുകണക്കിന് എടിഎമ്മുകളും, ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നത് തുടരുന്നു. ഉപഭോക്താക്കള്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് തുടരുന്നതാണ് ഈ നീക്കത്തിന് ഇടയാക്കുന്നത്.


വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മാത്രം എടിഎമ്മുകളുടെ എണ്ണം 2017ല്‍ 1478 ആയിരുന്നത് കഴിഞ്ഞ വര്‍ഷം അവസാനം 763 ആയി കുറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ജനങ്ങള്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്കിംഗ് നടത്തുകയും, സാധനങ്ങള്‍ വാങ്ങാനും, സേവനങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പേയ്‌മെന്റും, ടാപ്പ് & ഗോ കാര്‍ഡുകളുമാണ് ജനം അധികമായി ഉപയോഗിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ബാങ്കിംഗ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് അന്നാ ബ്ലിഗ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും വേഗത്തില്‍ പേയ്‌മെന്റ് നടത്തുന്ന സംവിധാനം. പലരും പഴ്‌സുകളില്‍ പണം സൂക്ഷിക്കുന്നത് തന്നെ അവസാനിപ്പിച്ചെന്നും ബ്ലിഗ് ചൂണ്ടിക്കാണിച്ചു.

എന്നിരുന്നാലും ഇപ്പോഴും പണം ഉപയോഗിക്കുന്നവര്‍ക്കുള്ള സംവിധാനങ്ങള്‍ പര്യാപ്തമായ തോതില്‍ ലഭ്യമാണെന്ന് ബ്ലിഗ് പറയുന്നു. പെട്ടെന്നൊന്നും രാജ്യം കാഷ്‌ലെസ് സമൂഹമാകില്ലെന്ന് ചുരുക്കം.
Other News in this category



4malayalees Recommends