അമ്മയുടെ ചിതാഭസ്മം അടങ്ങിയ ബാഗ് കാണാതായി; നാല് ദിവസമായിട്ടും മറുപടിയില്ലാതെ വിമാനകമ്പനി; ട്വിറ്ററില്‍ പരാതിയിട്ടതോടെ 'സൂപ്പര്‍ ഫാസ്റ്റ്' നടപടി

അമ്മയുടെ ചിതാഭസ്മം അടങ്ങിയ ബാഗ് കാണാതായി; നാല് ദിവസമായിട്ടും മറുപടിയില്ലാതെ വിമാനകമ്പനി; ട്വിറ്ററില്‍ പരാതിയിട്ടതോടെ 'സൂപ്പര്‍ ഫാസ്റ്റ്' നടപടി

അമ്മയുടെ ചിതാഭസ്മം അടങ്ങിയ ബാഗുമായി സഞ്ചരിച്ച മകള്‍ക്ക് തിരിച്ചടി സമ്മാനിച്ച് വിമാനകമ്പനിയുടെ പക്കല്‍ നിന്നും ബാഗ് നഷ്ടമായി. ക്വാന്റാസ് വിമാന കമ്പനിയുടെ പക്കല്‍ നിന്നും ബാഗ് നഷ്ടമായതോടെ കടുത്ത മാനസിക ബുദ്ധിമുട്ടിലാണെന്ന് കുടുംബം വ്യക്തമാക്കി.


ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും സിഡ്‌നിയിലേക്ക് ശനിയാഴ്ച രാവിലെ സഞ്ചരിച്ച ദമ്പതികള്‍ നാല് ദിവസമായി ബാഗിനായി കാത്തിരിക്കുകയാണ്. വുമണ്‍സ് കമ്മ്യൂണിറ്റി ഷെല്‍റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവും, ഡൊമസ്റ്റിക് വയലന്‍സ് എന്‍എസ്ഡബ്യു ചെയറുമായ അന്നാബെല്ലെ ഡാനിയേലിനും, പങ്കാളിയുമാണ് വിമാന കമ്പനിയുടെ ഭാഗത്ത് നിന്നും മറുപടിയില്ലാതെ വന്നതോടെ രോഷം രേഖപ്പെടുത്തിയത്.

പങ്കാളിയുടെ അമ്മയുടെ ചിതാഭസ്മമാണ് ബാഗിലുണ്ടായിരുന്നതെന്ന് ഡാനിയേല വ്യക്തമാക്കി. മരിക്കുന്നതിന് മുന്‍പ് അമ്മയെ കാണാന്‍ കഴിഞ്ഞില്ല, 2020ല്‍ മഹാമാരി മൂലം സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആ ഘട്ടത്തിലാണ് ഇത്തരമൊരു വീഴ്ചയെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

എന്തായാലും ഓണ്‍ലൈനില്‍ വിവരം പോസ്റ്റ് ചെയ്തതോടെ ക്വാന്റാസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ബാഗ് കണ്ടെത്തി ഉടമയ്ക്ക് അയച്ച് കൊടുത്തു. സംഭവത്തില്‍ എയര്‍ലൈന്‍ വക്താവ് മാപ്പ് പറഞ്ഞു.
Other News in this category4malayalees Recommends