ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണം; ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തിലെ 8 പേര്‍ വിചാരണ നേരിടണം; കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ ശിക്ഷ

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണം; ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തിലെ 8 പേര്‍ വിചാരണ നേരിടണം; കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ ശിക്ഷ

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ വീഴ്ചകള്‍ ഉണ്ടായെന്ന ആരോപണത്തില്‍ എട്ട് മെഡിക്കല്‍ ജീവനക്കാര്‍ വിചാരണ നേരിടണമെന്ന് കോടതി.


2020-ലാണ് മറഡോണ മരിച്ചത്. എട്ട് മെഡിക്കല്‍ ജീവനക്കാര്‍ക്കെതിരായ വിചാരണ എപ്പോള്‍ തുടങ്ങുമെന്ന് നിശ്ചയിച്ചിട്ടില്ല. വീട് ആശുപത്രിയാക്കി പരിചരണം നല്‍കവെ താരത്തെ വിധിക്ക് വിട്ടുകൊടുത്ത പരിചാരകര്‍ മരണം ക്ഷണിച്ച് വരുത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതിന് സര്‍ജറിക്ക് വിധേയമായി സുഖം പ്രാപിക്കവെയാണ് മറഡോണ 60-ാം വയസ്സില്‍ മരിച്ചത്. കൊക്കെയിന്‍, മദ്യപാന അടിമത്തത്തിനെതിരെ ദശകങ്ങള്‍ പോരാടിയ ശേഷമായിരുന്നു ഇത്.

ന്യൂറോസര്‍ജനും, ഫാമിലി ഡോക്ടറുമായ ലിയോപോള്‍ഡോ ലൂകെ, സൈക്യാട്രിസ്റ്റ് ആഗസ്റ്റിന കോസാചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ്, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ നാന്‍സി ഫോര്‍ലിനി, നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റ് നാല് എന്നിവരാണ് അന്വേഷണം നേരിട്ടത്. കുറ്റക്കാരായി കണ്ടെത്തിയാല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെ ജയില്‍ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്.
Other News in this category4malayalees Recommends