മുത്തശ്ശിയോട് 'ഐ ലവ് യൂ' പറഞ്ഞു, അരമണിക്കൂറിന് ശേഷം 14-കാരന്‍ ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു; അധ്യാപകനാകാന്‍ കൊതിച്ച വിദ്യാര്‍ത്ഥിയ്ക്ക് ക്ലാസ്മുറിയില്‍ ദാരുണാന്ത്യം

മുത്തശ്ശിയോട് 'ഐ ലവ് യൂ' പറഞ്ഞു, അരമണിക്കൂറിന് ശേഷം 14-കാരന്‍ ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു; അധ്യാപകനാകാന്‍ കൊതിച്ച വിദ്യാര്‍ത്ഥിയ്ക്ക് ക്ലാസ്മുറിയില്‍ ദാരുണാന്ത്യം

ബ്രിട്ടനെ ഞെട്ടിച്ച് ക്ലാസ്മുറിയില്‍ ആണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. മുത്തശ്ശിയോട് 'ഐ ലവ് യൂ' പറഞ്ഞ അരമണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പാണ് കൗമാരക്കാരന്‍ ക്ലാസ്മുറിയില്‍ മരിച്ചുവീണത്.


കൗണ്ടി ഡുര്‍ഹാമിലെ വുഡ്ഹാം അക്കാഡമിയിലാണ് 14-കാരനായ ടെഡ് സാന്‍ഡേഴ്‌സണ്‍ കുഴഞ്ഞുവീണത്. ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

എമര്‍ജന്‍സി സര്‍വ്വീസുകളെ വിവരമറിയത്തിനെ തുടര്‍ന്ന് എത്തിയിരുന്നെങ്കിലും കൗമാരക്കാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. സാന്‍ഡേഴ്‌സണ്‍ സ്‌കൂളില്‍ വെച്ച് തന്നെ മരിച്ചുവെന്നാണ് കരുതുന്നത്. അധ്യാപകനാകാന്‍ കൊതിച്ച കുട്ടിയുടെ മരണത്തില്‍ ഞെട്ടിയ കുടുംബവും, സുഹൃത്തുക്കളും ആദരവുകള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്.

പെര്‍ഫെക്ട് ആണ്‍കുട്ടിയായിരുന്നു തന്റെ പേരക്കുട്ടിയെന്ന് മുത്തശ്ശി ലിന്‍ വില്‍സണ്‍ പ്രതികരിച്ചു. ഐ ലവ് യൂ പറഞ്ഞാണ് കുട്ടി സംഭവദിവസം വീട്ടില്‍ നിന്നിറങ്ങിയതെന്ന് മുത്തശ്ശി ഓര്‍മ്മിച്ചു. എന്നാല്‍ അര മണിക്കൂറിന് ശേഷം അപ്രതീക്ഷിതമായ വാര്‍ത്തയാണ് തേടിയെത്തിയത്.

കുട്ടി സ്‌കൂളില്‍ കുഴഞ്ഞുവീണെന്നാണ് സ്‌കൂളില്‍ നിന്നും അറിയിച്ചത്. ടെഡിന്റെ മരണം എങ്ങിനെ സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. വുഡ്ഹാം അക്കാഡമിയില്‍ ടെഡിന്റെ ഓര്‍മ്മയ്ക്കായി റിമംബ്രന്‍സ് സര്‍വ്വീസ് സംഘടിപ്പിച്ചു.
Other News in this category



4malayalees Recommends