ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച് 1.70 കോടിയുടെ നഷ്ടമുണ്ടായ സംഭവം ; വിശദീകരണം തേടി ഐജി ; പണം ആരില്‍ നിന്ന് ഈടാക്കുമെന്നതും നിര്‍ണ്ണായകം

ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച് 1.70 കോടിയുടെ നഷ്ടമുണ്ടായ സംഭവം  ; വിശദീകരണം തേടി ഐജി ; പണം ആരില്‍ നിന്ന് ഈടാക്കുമെന്നതും നിര്‍ണ്ണായകം
ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനത്തില്‍ പൊലീസിനോട് വിശദീകരണം തേടി അക്കൗണ്ടന്റ് ജനറല്‍. അധിക സുരക്ഷയിലൂടെ ഉണ്ടായ 1.70 കോടി രൂപയുടെ നഷ്ടം ആരില്‍ നിന്ന് ഈടാക്കുമെന്ന് എജി ചോദിച്ചു.സേനയ്ക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അധികമായി പൊലീസിനെ നിയമിച്ചവരില്‍ നിന്നും ഈടാക്കാന്‍ നിര്‍ദ്ദേശിക്കുകയോ ആണ് സര്‍ക്കാരിന് മുന്നിലുള്ള വഴികള്‍. എന്നാല്‍ ടെക്‌നോപാര്‍ക്ക് ഈ ആവശ്യം അംഗീകരിക്കാനിടയില്ല. 18 പേരുടെ ശമ്പളം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് കത്ത് നല്‍കിയെങ്കിലും ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയ്ക്ക് പണം നല്‍കാനാവില്ലെന്നാണ് ടെക്‌നോപാര്‍ക്ക് സിഇഒ വ്യക്തമാക്കിയത്.

ഡിജിപിയായിരുന്ന സമയത്ത് അധികമായി 18 വനിതാ പൊലീസുകാരെയാണ് ടെക്‌നോപാര്‍ക്കില്‍ ബെഹ്‌റ അയച്ചത്. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി ആവശ്യപ്പെടാതെ തന്നെ അധിക പൊലീസുകാരെ നല്‍കുകയായിരുന്നെന്നാണ് ടെക്‌നോപാര്‍ക്ക് അധികൃതരുടെ വിശദീകരണം. അതിനാല്‍ ഈ തുക തങ്ങള്‍ തിരിച്ചടക്കില്ലെന്നും ടെക്‌നോപാര്‍ക്ക് വ്യക്തമാക്കി. 22 പേരെയാണ് ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അനുവദിച്ചതാവട്ടെ 40 പേരെയും.അധികമായി നിയോഗിച്ച പൊലീസുകാരെ നിലവിലെ ഡിജിപി അനില്‍ കാന്ത് സ്ഥാനമേറ്റതിന് പിന്നാലെ പിന്‍വലിച്ചിരുന്നു. സാമ്പത്തിക ബാധ്യതയില്‍ എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കത്തും നല്‍കിയിട്ടുണ്ട്. വാക്കാല്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൂടുതല്‍ പേരെ നല്‍കിയതെന്നാണ് ബെഹ്‌റ അനില്‍ കാന്തിനെ അറിയിച്ചത്.

Other News in this category



4malayalees Recommends