ഹാഡേഴ്‌സ് ഫീല്‍ഡില്‍ മലയാളി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥി നാട്ടില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റ് പഠനത്തിന് എത്തിയത് ആറുമാസം മുമ്പ്

ഹാഡേഴ്‌സ് ഫീല്‍ഡില്‍ മലയാളി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥി നാട്ടില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റ് പഠനത്തിന് എത്തിയത് ആറുമാസം മുമ്പ്
യോര്‍ക്ഷെഷയറിലെ ഹാഡേഴ്‌സ് ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വേദന നിറയുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആറു മാസം മുമ്പ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

മരണ വിവരം വീട്ടില്‍ അറിയിച്ചിട്ടില്ല. മുറിയില്‍ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ടോടെ പ്രദേശത്ത് ആരേയും കടത്തിവിട്ടില്ല പൊലീസ് ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി.

സഹോദരന്റെ മരണം അറിയാതെ ലണ്ടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ സഹോദരി നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. സഹോദരിയുടെ സുഹൃത്തുക്കള്‍ വഴിയാണ് വിദ്യാര്‍ത്ഥിയുടെ മരണം പലരും അറിഞ്ഞത്.

കഴിഞ്ഞ ജനുവരി ഇന്‍ ടേക്ക് വിദ്യാര്‍ത്ഥിയായാണ് യുവാവ് ഹാഡേഴ്‌സ് ഫീല്‍ഡിലെത്തിയത്. യുകെയില്‍ എത്തിയതിന് പിന്നാലെ നാട്ടില്‍ പിതാവ് രോഗബാധിതനായി കിടപ്പിലായത് വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദത്തിലാക്കി. താമസവും ജോലിയും സംബന്ധിച്ചും ആശങ്കകളുണ്ടായിരുന്നു.

ഒരാഴ്ച മുമ്പ് അസ്വസ്ഥനായി കണ്ടതിനാല്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി മുറിയിലെത്തിയ യുവാവ് അസ്വസ്ഥതയിലായിരുന്നു. കോഴ്‌സും ജോലി ഭാരവും താങ്ങാനായിരുന്നില്ലെന്നാണ് സൂചന.

യുകെയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്.

Other News in this category



4malayalees Recommends