ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് ഇരട്ട പ്രഹരം; വേക്ക്ഫീല്‍ഡിലും, ടിവേര്‍ടണിലും സിറ്റിംഗ് സീറ്റുകള്‍ കൈവിട്ടത് ബോറിസ് ജോണ്‍സന് തിരിച്ചടി; തോല്‍വിയ്ക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി രാജിവെച്ചു

ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് ഇരട്ട പ്രഹരം; വേക്ക്ഫീല്‍ഡിലും, ടിവേര്‍ടണിലും സിറ്റിംഗ് സീറ്റുകള്‍ കൈവിട്ടത് ബോറിസ് ജോണ്‍സന് തിരിച്ചടി; തോല്‍വിയ്ക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി രാജിവെച്ചു

ബ്രിട്ടനില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ടോറി സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം. വേക്ക്ഫീല്‍ഡിലും, ടിവര്‍ടണിലും വോട്ടര്‍മാര്‍ ടോറികളെ പുറംതള്ളിയത് ബോറിസ് ജോണ്‍സന് ഏറ്റ കനത്ത തിരിച്ചടിയാണ്. ഇരട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ക്യാബിനറ്റ് മന്ത്രി രാജിവെച്ചതും ആഘാതം വര്‍ദ്ധിപ്പിച്ചു.


ടോറി ചെയര്‍മാന്‍ പദവിയില്‍ നിന്നുമാണ് ഒലിവര്‍ ഡൗഡെന്‍ രാജിവെച്ചത്. ചുവന്ന കോട്ടയെന്ന് കരുതുന്ന വേക്ക്ഫീല്‍ഡ് ലേബര്‍ പാര്‍ട്ടി തിരിച്ചുപിടിച്ചു. ടിവേര്‍ടണ്‍ & ഹോണിടണില്‍ ലിബറല്‍ ഡെമോക്രാറ്റുകളാണ് ടോറി ഭൂരിപക്ഷം തകര്‍ത്തത്.

റുവാന്‍ഡയില്‍ കോമണ്‍വെല്‍ത്ത് വേദിയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ആഘാതമായാണ് വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സമ്മാനിച്ചത്. പാര്‍ട്ടിക്ക് മോശം ഫലം ലഭിച്ചതോടെ പ്രധാനമന്ത്രിയുടെ സുപ്രധാന വലംകൈയാണ് രാജിവെച്ചത്.

148 ടോറി എംപിമാരുടെ വിമത നീക്കത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശേഷമാണ് പ്രധാനമന്ത്രി ഇരട്ട തെരഞ്ഞെടുപ്പ് നേരിട്ടത്. കണ്‍സര്‍വേറ്റീവുകളുടെ സുരക്ഷിത മേഖലയിലാണ് ടിവേര്‍ടണ്‍ സീറ്റ് ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയത്.


ടിവേര്‍ടണില്‍ മുന്‍പ് ടോറികള്‍ക്ക് 24,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ പുതിയ എംപി റിച്ചാര്‍ഡ് ഫൂര്‍ഡ് ഈ ഭൂരിപക്ഷം തകര്‍ത്ത് 6000 വോട്ടുകള്‍ക്ക് വിജയം നേടി.

വേക്ക്ഫീല്‍ഡില്‍ ലേബറിലെ സിമോണ്‍ ലൈറ്റ്‌വുഡ് ടോറി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. ടോറികളില്‍ നിന്നും 12.6 ശതമാനം വോട്ട് ചോര്‍ന്നത് നിലവില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ തൂക്ക് പാര്‍ലമെന്റിന് കാരണമാകും.

Other News in this category



4malayalees Recommends