കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ ലണ്ടനില്‍ സത്യാഗ്രഹ സമരം ; ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹന്‍ ദാസ് നടത്തിയ സമരത്തിന് ഐക്യ ദാര്‍ഡ്യവുമായി സമര വേദിയില്‍ നിരവധി പ്രവര്‍ത്തകരെത്തി

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ ലണ്ടനില്‍ സത്യാഗ്രഹ സമരം ; ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹന്‍ ദാസ് നടത്തിയ സമരത്തിന് ഐക്യ ദാര്‍ഡ്യവുമായി സമര വേദിയില്‍ നിരവധി പ്രവര്‍ത്തകരെത്തി
ലണ്ടന്‍: നരേന്ദ്ര മേദി സര്‍ക്കാര്‍ നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാജിയേയും രാഹുല്‍ജിയേയും വേട്ടയാടുന്നതിനെതിരെ ഒഐസിസി യുകെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലണ്ടനില്‍ ആരംഭിച്ച ഐതിഹാസികമായ സമരം ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറിനു മുന്നിലുള്ള ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പ്രതിമക്കു മുന്നില്‍ നടന്നു.ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹന്‍ ദാസ് നടത്തുന്ന സമരത്തിന് ഐക്യ ദാര്‍ഡ്യവുമായി യുകെയിലെ ഒഐസിസിയുടെ വിവിധ റീജനല്‍ നേതാക്കളും, പ്രവര്‍ത്തകരും വിദ്യാര്‍ത്ഥിസംഘടനകളുടെ യൂണിയനുകള്‍ അടക്കമുള്ള ഇന്ത്യയെ സ്‌നേഹിക്കുന്ന വിവിധ സൗമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യപിച്ചു കൊണ്ടു എത്തി.

May be an image of 3 people, people sitting, people standing, monument and outdoors

2014ല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സാമ്പത്തിക തകര്‍ച്ച കാരണം പത്രത്തിന്റെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ തുടര്‍ നടപ്പിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാജിയുടെയും രാഹുല്‍ജിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഒരു കമ്പനി അത് ഏറ്റെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് യാതൊരു വിധ പരാതികളും ഇല്ലാത്തതും കോണ്‍ഗ്രസുകാര്‍ക്ക് പരാതി ഇല്ലാത്ത സാഹചര്യം മുതലെടുത്ത് ബിജെപി നേതാവായ സുബ്രമണ്യത്തിന്റെ പരാതിയില്‍ നടന്ന കേസ് 2016ല്‍ കോടതി വെറുതെ വിട്ടയക്കുക ഉണ്ടായി

ഇപ്പോള്‍ വീണ്ടും ഈ കേസിനെ നരേന്ദ്ര മോദി 2024ല്‍ നടക്കുന്ന ഇലക്ഷന്റെ തോല്‍വി മുന്നിപില്‍ കണ്ടു കൊണ്ട് സ്വയം തോല്‍വിയേ ഭയന്ന് പരാജയം ഉണ്ടാവാതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കളെ കരുവാക്കിക്കൊണ്ട് കരുതി കൂട്ടി നടത്തുന്ന രാഷ്ട്രീയക്കളയുടെ ഭാഗമാണ് ഏവര്‍ക്കും അറിയാം.

May be an image of 2 people, people standing, outdoors and text that says "ATM"

ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ജിയേയും രാഹുല്‍ജി എംപി യേയും ഇഡിയുടെ ചോദ്യം ചെയ്യലും ജയിലില്‍ അടക്കുവാനുമുള്ള മോദി സര്‍ക്കാരിന്റെ ഗൂഡ ശ്രമങ്ങള്‍ക്കുമെതിരെ ലോകമെമ്പാടുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സമാധാനപരമായ സമരം നടത്തിവരുകയാണ്

ഇതിന്റെ ഭാഗമായി ഒഐസിസി യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഒഐസിസിയുകെ യുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് കെ കെ മോഹന്‍ ദാസ് നടത്തിയ സത്യാഗ്രഹ സമരം മൂന്നാം ദിവത്തിനു ശേഷം സമാപിച്ചു

May be an image of 1 person and standing

വിവിധ റീജനുകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ഡോര്‍കിങ്ങ് പ്രസിഡന്റ് ബാബു പുറിഞ്ചു, ഗ്രേറ്റ് ണ്ടന്‍ പ്രസിഡന്റ് അഷറഫ്, എലിഫന്റ് കാസില്‍ പ്രസിഡന്റ് യഹിയാ അന്നശ്ശേരി നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ സാജു മണക്കുഴി, അപ്പാ ഗഫൂര്‍ എന്നിവര്‍ അടക്കം നേതാക്കള്‍ പരിപാടിയുടെ ഭാഗമായി.ഏതാണ്ടു് ഇരുപത് മണിക്കുര്‍ നീണ്ട സമരം 22ന് സമാപിച്ചു.


May be an image of 9 people, people standing, monument and outdoors



Other News in this category



4malayalees Recommends