ബി ജെ പി നേതാവ് ശങ്കു ടി ദാസിനുണ്ടായ വാഹനാപകടത്തില്‍ ദൂരൂഹത തുടരുന്നു, ബൈക്കില്‍ ഇടിച്ച വാഹനം കണ്ടെത്തിയില്ല

ബി ജെ പി നേതാവ് ശങ്കു ടി ദാസിനുണ്ടായ വാഹനാപകടത്തില്‍ ദൂരൂഹത തുടരുന്നു, ബൈക്കില്‍ ഇടിച്ച വാഹനം കണ്ടെത്തിയില്ല

ബി ജെ പി നേതാവ് അഡ്വ. ശങ്കു ടി ദാസിനുണ്ടായ വഹനാപകടത്തില്‍ ദൂരൂഹത തുടരുന്നു. ഇന്നലെ രാത്രി പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം പെരുന്നെല്ലൂരില്‍ വച്ചാണ് ശങ്കു ടി ദാസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനമിടിക്കുന്നത്. ഗുരുതമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കുറെ നേരം റോഡില്‍ കിടന്ന ശേഷം മാത്രമാണ് ആശുപത്രിയിലേത്തിച്ചത്. ആദ്യം പൊന്നാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസിലുമാണ് എത്തിച്ചു. ഇപ്പോഴും വെന്റിലേറ്ററിലാണ്.


ബി ജെ പിയും സംഘപരിവാറിന്റെയും ആശയ പ്രചാരകരില്‍ പ്രധാനിയായ ശങ്കു ടി ദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി തൃത്താലയില്‍ മല്‍സരിച്ചിരുന്നു. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സംഘപരിവാറിന്റെ നാവായി പ്രവര്‍ത്തിച്ചിരുന്ന ശങ്കു ടി ദാസ് വിവാദമായ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെയും സംഘാടകരില്‍ ഒരാളായിരുന്നു. ഷാജ് കിരണുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം മാതൃഭൂമിക്കെതിരെ ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ വക്കാലത്തെടുത്തിരുന്നതും ശങ്കു ടി ദാസായിരുന്നു.

ശങ്കു ടി ദാസിന്റെ ബൈക്കിന്‍ മേല്‍ മറ്റൊരു വാഹനം വന്നിടിച്ചതാണ് അപകടകാരണം എന്നാണ് ആദ്യ നിഗമനം. എന്നാല്‍ ഇടിച്ച വാഹനത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കരളില്‍ രക്തസ്രാവമുള്ളത് കൊണ്ട് ശങ്കു ടി ദാസിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായാണ് അറിയുന്നത്.

കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ക്ക് തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണിയുളളതായി കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നിരുന്നു. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്ന് പ്രചരണങ്ങള്‍ രാവിലെ മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ബി ജെ പി നേതൃത്വം ഇതുവരെ ഇക്കാര്യത്തില്‍ ഒരു പ്രതികരണം നടത്തിയിട്ടില്ല.

Other News in this category4malayalees Recommends