ചോദിച്ച നാലില്‍ ഒന്നു ചോദ്യങ്ങള്‍ക്ക് പോലും രാഹുല്‍ ഉത്തരം നല്‍കിയില്ല, ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു ; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ഇഡി

ചോദിച്ച നാലില്‍ ഒന്നു ചോദ്യങ്ങള്‍ക്ക് പോലും രാഹുല്‍ ഉത്തരം നല്‍കിയില്ല, ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു ; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ഇഡി
ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി ചോദിച്ച നാലിലൊന്ന് ചോദ്യങ്ങള്‍ക്ക് പോലും രാഹുല്‍ ഉത്തരം നല്‍കിയില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. താന്‍ ക്ഷീണിതനാണെന്ന് പലവട്ടം രാഹുല്‍ പറഞ്ഞെന്നും ഇ.ഡി പറഞ്ഞു.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനു പിന്നാലെ ഇഡിയെ തനിക്ക് ഭയമില്ലെന്നും കോണ്‍ഗ്രസ് നേതാക്കാളെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിന് രാഹുല്‍ സഹകരിച്ചില്ലെന്ന വിശദികരണവുമായി ഇ.ഡി രംഗത്തെത്തിയത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇ.ഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു.

രാഷ്ട്രീയ പ്രേരിതമായാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വന്‍ പ്രതിഷേധത്തിന് ഇടയായിരുന്നു.

Other News in this category4malayalees Recommends