ജന്മദിനാഘോഷത്തിനായി പാരീസിലേക്ക് അര്‍ജുനും കാമുകി മലൈക അറോറയും

ജന്മദിനാഘോഷത്തിനായി പാരീസിലേക്ക് അര്‍ജുനും കാമുകി മലൈക അറോറയും
ജന്മദിനാഘോഷത്തിനായി പാരീസിലേക്ക് അര്‍ജുന്‍ കപൂറും കാമുകി മലൈക അറോറയും. ജൂണ്‍ 26നാണ് അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍. ഇനി ഒരു മാസത്തിനു ശേഷമാകും ഇവര്‍ തിരിച്ചെത്തുക. ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം അവസാനം ഉണ്ടായേക്കും.

1998 ലാണ് ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി.

പ്രായവ്യത്യാസത്തെചൊല്ലി ഇരുവര്‍ക്കുമെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.2019ലാണ് സോഷ്യല്‍മീഡിയയിലൂടെ ഇരുവരും പ്രണയം തുറന്ന് പറഞ്ഞത്. 48കാരിയാണ് മലൈക, 36 വയസ്സാണ് അര്‍ജുന്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയില്‍ അര്‍ജുന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends