അജിത്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍

അജിത്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍
അജിത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു. 'എകെ 61' എന്ന് താത്കാലിക നാമം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായാണ് മഞ്ജു വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ മഞ്ജു വാര്യര്‍ അജിത്തിന്റെ ജോഡിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന് പുതുമയുള്ള ഒരു ജോഡിയെ ആവശ്യമായിരുന്നു. മഞ്ജു കഥാപാത്രത്തിന് അനുയോജ്യയായിരിക്കുമെന്ന് തോന്നുകയും ഈ വര്‍ഷം ആദ്യം തന്നെ താരത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'എകെ 61'. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.

Other News in this category4malayalees Recommends