മഹത്തായ രാജിവെയ്ക്കല്‍ വീടുകളെ ബാധിച്ച് തുടങ്ങി; മൂന്നിലൊന്ന് ഓസ്‌ട്രേലിയന്‍ ബിസിനസ്സുകള്‍ക്കും ജോലിക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ല; തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനം മാത്രം

മഹത്തായ രാജിവെയ്ക്കല്‍ വീടുകളെ ബാധിച്ച് തുടങ്ങി; മൂന്നിലൊന്ന് ഓസ്‌ട്രേലിയന്‍ ബിസിനസ്സുകള്‍ക്കും ജോലിക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ല; തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനം മാത്രം

ഗ്രേറ്റ് റസിഗ്നേഷന്‍ അഥവാ മഹത്തായ രാജിവെയ്ക്കല്‍. മഹാമാരിക്ക് ശേഷം കൊണ്ടാടിയ ഈ ഹാഷ്ടാഗ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ബിസിനസ്സുകളെ കാലുവാരിയ അവസ്ഥയാണ്. ഇതിന്റെ പ്രത്യാഘാതം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ ഡാറ്റ.


എബിഎസ് ജൂണില്‍ ബിസിനസ്സുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 31 ശതമാനം പേരാണ് ജീവനക്കാരെ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി വ്യക്തമാക്കിയത്. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് തടസ്സങ്ങള്‍ അനുഭവിക്കുന്നത്.

വമ്പന്‍ കോര്‍പറേഷനുകള്‍ക്ക് റിക്രൂട്ട്‌മെന്റ് ഇതിലേറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് തൊട്ടുപിന്നിലായി മീഡിയം വലുപ്പത്തിലുള്ള കമ്പനികള്‍ക്കും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 20ല്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന ചെറുകിട ബിസിനസ്സുകള്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം സാധ്യമാകുന്നത്.

തൊഴില്‍ പരസ്യങ്ങള്‍ നല്‍കിയാല്‍ ആവശ്യത്തിന് അപേക്ഷകള്‍ പോലും ലഭിക്കാറില്ലെന്നാണ് പത്തില്‍ എട്ട് ബിസിനസ്സുകളും വ്യക്തമാക്കുന്നത്. അപേക്ഷിക്കുന്നവരില്‍ 59 ശതമാനം പേര്‍ക്കും ആവശ്യത്തിന് യോഗ്യതയും കാണില്ല. ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 3.9 ശതമാനത്തിലാണ്, 48 വര്‍ഷത്തിനിടെയുള്ള കുറഞ്ഞ നിരക്കാണിത്.

യുഎസിലാണ് ഗ്രേറ്റ് റസിഗ്നേഷന്‍ ട്രെന്‍ഡ് ആരംഭിച്ചത്. 2021ല്‍ മാത്രം യുഎസില്‍ 48 മില്ല്യണ്‍ പേര്‍ ജോലി രാജിവെച്ചെന്നാണ് കണക്ക്. ഈ വര്‍ഷം ജനുവരിയില്‍ ഇത് 4.3 മില്ല്യണായിരുന്നു. ഓസ്‌ട്രേലിയയില്‍ രാജിവെയ്ക്കല്‍ നിരക്ക് 9.5 ശതമാനമായി ഉയര്‍ന്നുവെന്നാണ് എബിഎസ് കണക്ക്.
Other News in this category



4malayalees Recommends