കാനഡയിലെ എംപ്ലോയേഴ്സിന് ഉയര്‍ന്ന സ്പെഷ്യലൈസ്ഡ് യോഗ്യതയുള്ള ജോലിക്കാരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാണ് ടെമ്പററി ഫോറിന് വര്‍ക്കര്‍ പ്രോഗ്രാം. കാനഡയിലെ ലേബര്‍ വിപണിയിലേക്ക് ആവശ്യമായ ജോലിക്കാരെ രാജ്യത്ത് നിന്ന് കണ്ടെത്താന്‍ കഴിയാതെ പോകുമ്പോഴാണ് ടിഎഫ്ഡബ്യുപി ഉപയോഗിക്കുന്നത്.
കാനഡയില്‍ ഈ അവസ്ഥ ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണ്. രാജ്യത്ത് ജോലി ചെയ്യുന്നവര്‍ റിട്ടയര്‍മെന്റ് പ്രായത്തിലേക്ക് കൂടുതലായി എത്തുകയും, ജനന നിരക്ക് കുറഞ്ഞിരിക്കുകയും ചെയ്യുന്നതിനാല്‍ ഒഴിവുള്ള ജോലിയിലേക്ക് ആളെ കണ്ടെത്താന്‍ വിദേശ പൗരന്മാരെ ലക്ഷ്യംവെയ്ക്കേണ്ടി വരും.
ടിഎഫ്ഡബ്യുപി വഴി ജോലിക്കെടുക്കുന്ന വിദേശ പൗരന്മാര് കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ ഐആര്‍സിസിക്ക് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയും, ജോബ് ഓഫര്‍ ലെറ്ററും, കോണ്ട്രാക്ടും, എല്‍എംഐഎ പകര്‍പ്പും, എല്‍എംഐഎ നമ്പറും സമര്‍പ്പിക്കണം.
ടിഎഫ്ഡബ്യുപി വര്‍ക്ക് പെര്‍മിറ്റുകള്‍ ക്ലോസ്ഡ് വര്‍ക്ക് പെര്മിറ്റുകളായാണ് കണക്കാക്കുന്നത്. ഇത് പ്രകാരം കാനഡയിലെത്തിയാല്‍ മറ്റൊരു എംപ്ലോയറുടെ ജോലിയില്‍ കയറാന്‍ കഴിയില്ല. കരാറില്‍ പറഞ്ഞ സമയത്തേക്ക് മാത്രമാണ് രാജ്യത്ത് ജോലി ചെയ്യാന്‍ സാധിക്കുക.