ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ കുവൈത്ത് നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്

ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ കുവൈത്ത് നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്
കുവൈത്തില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. താമസനിയമലംഘകരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. നിയമലംഘകരെ പിടികൂടുന്നതിനായുള്ള ക്യാമ്പയിന്‍ തുടരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ 10800 വിദേശികളെയാണ് കുവൈത്ത് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ഇഖാമ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരില്‍ കൂടുതലും.

ജലീബ് അല്‍ ഷുയൂഖ് മഹ്ബൂല, ഷുവൈക്ക് ബ്‌നീദ് അല്‍ ഗര്‍, എന്നീ വിദേശി ഭൂരിപക്ഷ മേഖലകളിലും വഫറ, അബ്ദലി കാര്‍ഷിക മേഖലകളിലും കഴിഞ്ഞ മാസങ്ങളില്‍ നടന്ന സുരക്ഷാ പരിശോധനകളില്‍ നിരവധി താമസനിയമലംഘകര്‍ പിടിയിലായിരുന്നു. പരിശോധനകളില്‍ പിടിക്കപ്പെടുന്ന വിദേശികളില്‍ താമസ രേഖകള്‍ ഇല്ലാത്തവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. പ്രതിദിനം 200 പേര് എന്ന നിലയില്‍ ആണ് നിലവില്‍ നാടുകടത്തല്‍ പുരോഗമിക്കുന്നത്. രാജ്യത്തെ എല്ലാ വിദേശ എംബസികളോടും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends