യുഎസില്‍ ഗര്‍ഭഛിദ്ര നിയമം റദ്ദാക്കി ; സുപ്രീം കോടതി തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ; വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലുമാക്കുന്ന വിധിയാണിതെന്ന് ജോ ബൈഡന്‍

യുഎസില്‍ ഗര്‍ഭഛിദ്ര നിയമം റദ്ദാക്കി ; സുപ്രീം കോടതി തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ; വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലുമാക്കുന്ന വിധിയാണിതെന്ന് ജോ ബൈഡന്‍
യുഎസില്‍ ഗര്‍ഭചിദ്രത്തിന് നിയമ സാധുത നല്‍കിയ വിധി റദ്ദാക്കി സുപ്രീം കോടതി. 1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അമേരിക്കന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് സമ്പൂര്‍ണ അവകാശം നല്‍കുന്നതായിരുന്നു വിധി.15 ആഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് വിലക്കിയ മിസിസ്സിപ്പി സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ വന്ന കേസിലാണ് കോടതി വിധി.

തീരുമാനം സുപ്രീം കോടതി ശരിവെക്കുകയും റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധി റദ്ദാക്കുകയായിരുന്നു. യാഥാസ്ഥിതികര്‍ക്ക് ഭൂരിപക്ഷമുള്ള കോടതിയില്‍ 54 ഭൂരിപക്ഷത്തിനാണ് വിധി പുറപ്പെടുവിച്ചത്.

Abortion surveillance: in a post-Roe world, could an internet search lead  to an arrest? | Abortion | The Guardian

ഇനി മുതല്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കാനാവും. പകുതിയോളം സംസ്ഥാനങ്ങള്‍ ഇത്തരം നിയമ നിര്‍മാണങ്ങള്‍ ഉടനെ നടത്തുമെന്നാണ് സൂചന. രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന കോടതി വിധിയാണിതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലുമാക്കുന്ന വിധിയാണിതെന്നും ബൈഡന്‍ വിമര്‍ശിച്ചു.

കോടതി തീരുമാനത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

Other News in this category



4malayalees Recommends