'മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സിപിഐഎം ചെയ്യുന്നത്, രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയെന്ന് കെ സി വേണുഗോപാല്‍

'മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സിപിഐഎം ചെയ്യുന്നത്, രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയെന്ന് കെ സി വേണുഗോപാല്‍
വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിനെതിരായ എസ്എഫ്‌ഐ ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം. ആക്രമണത്തെ സിപിഐഎം നേതൃത്വം തള്ളി പറയുന്നതിലല്ല കാര്യം, മറിച്ച് ഇത് ചെയ്ത എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.

'മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സിപിഐഎം ചെയ്യുന്നത്. ഒരു തെറ്റും ചെയ്യാത്ത നേതാവിനെ 58 മണിക്കൂറോളം മാനസികമായിട്ടും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ച ഫാസിസ്റ്റ് പ്രധാനമന്ത്രിയാണ് കേന്ദ്രത്തിലേത്. അവര്‍ക്ക് തണലേകുകയായാണ് പിണറായി. മോദി അവിടെ നിര്‍ത്തിയപ്പോള്‍ പിണറായി ഇവിടെ തുടങ്ങി. കേരളത്തിലെ സിപിഐഎമ്മിന് പല അജണ്ടയുണ്ട്. ഇന്ത്യയിലെ കോണ്‍ഗ്രസിന് വലിയ വേദനയുണ്ടാക്കിയ സംഭവമാണിത്. സിപിഐഎമ്മിന് ഗാന്ധിയോടാണ് വിരോധം. അത് തന്നെയാണ് ആര്‍എസ്എസും ചെയ്യുന്നത്. ആര്‍എസ്എസ് ഐഡിയോളജിയിലേക്ക് ക്രമേണ കേരളത്തിലെ സിപിഐഎമ്മിനെ കൊണ്ടുപോകുന്നു.' കെ സി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സംഭവസ്ഥലത്ത് എസ് പി ഉണ്ടായിരുന്നു. എസ്പിയുമായി താന്‍ സംസാരിച്ച ശേഷവും അവിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ താണ്ഡവം നടത്തുകയായിരുന്നു. ഏതെങ്കിലും ഒരു എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമോ. 500 മീറ്റര്‍ പരിധിയില്‍ അത് തടയില്ലേയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

Other News in this category4malayalees Recommends