വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം വാട്‌സാപ്പില്‍ അയച്ചു തന്നു, കണ്ടപ്പോള്‍ തകര്‍ന്നുപോയി ; കല്‍പ്പനയെ കുറിച്ച് മനോജ് കെ ജയന്‍

വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം വാട്‌സാപ്പില്‍ അയച്ചു തന്നു, കണ്ടപ്പോള്‍ തകര്‍ന്നുപോയി ; കല്‍പ്പനയെ കുറിച്ച് മനോജ് കെ ജയന്‍
മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനേത്രിയാണ് കല്പന. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയുടെ അകാലത്തിലുള്ള വേര്‍പ്പാട് സിനിമാരംഗത്തും പുറത്തുമുള്ളവരില്‍ വലിയ ആഘാതം തന്നെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ കല്പനയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍.

ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം കല്പനയെക്കുറിച്ച് മനസ്സുതുറന്നത്. കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി എന്ന് തന്നെ പറയാം. എന്റെ ദു:ഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കല്‍പ്പന.

ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ, മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്‌സാപ്പില്‍ അയച്ചിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി അദ്ദേഹം പറഞ്ഞു.

2016 ജനുവരിയിലാണ് കല്‍പ്പനയുടെ വിയോഗ വാര്‍ത്ത എത്തിയത്. താരത്തെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.

Other News in this category4malayalees Recommends