25 വയസ്സുമാത്രമുള്ള മിലന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ നാട് ; നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ ; മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ മാതാപിതാക്കളും സഹോദരിയും

25 വയസ്സുമാത്രമുള്ള മിലന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ നാട് ; നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ ; മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ മാതാപിതാക്കളും സഹോദരിയും
യുകെ മലയാളികള്‍ക്ക് വേദനയാകുകയാണ് 25 വയസ്സുമാത്രമുള്ള മിലന്റെ മരണം. ആറു മാസം മുമ്പ് ഹാഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകനെ നഷ്ടമായെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മ കൊച്ചുറാണിയും പിതാവ് വിയോ എന്ന ജോസഫും.

ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മിലിറ്റി. കുടുംബത്തിന്റെ പ്രതീക്ഷയായ മകന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മിലന്റെ പിതാവ് വിയോ എന്ന ജോസഫ്. മക്കളെ ബ്രിട്ടനിലേക്ക് ഉന്നത പഠനത്തിന് അയച്ചതിന് പിന്നാലെയാണ് ജോസഫിന് പക്ഷാഘാതമുണ്ടായത്. ഇപ്പോള്‍ മകേേനയും നഷ്ടമായിരിക്കുകയാണ്.കോട്ടയം ഏറ്റുമാനൂരിന് അടുത്തുള്ള അതിരമ്പഴയിലാണ് കുടുംബം താമസിക്കുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണ ചെലവിലും കുടുംബം ആശങ്കയിലാണ്. ഇതിനിടെ ബ്രിട്ടനിലേക്ക് സഹോദരിയും അമ്മയും എത്തിച്ച് ചടങ്ങ് യുകെയില്‍ നടത്തിയാലോ എന്നും അഭിപ്രായമുണ്ടായി. എന്നാല്‍ മിലന്റെ മൃതദേഹം നാട്ടിലെത്താന്‍ പിന്തുണ അറിയിച്ച് ഹാഡേഴ്‌സ്ഫീല്‍ഡ് മലയളികളും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയതോടെ മൃതദേഹം നാട്ടിലെത്തിക്കാനായേക്കും.

പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായി കൊറോണറുടെ അനുമതിയോടെ മൃതദേഹം വിട്ടുകിട്ടാന്‍ ഒരാഴ്ച വേണമെന്നിരിക്കേ ഈ ആഴ്ചക്കുള്ളില്‍ സംസ്‌കാരം സംബന്ധിച്ച് തീരുമാനമുണ്ടാകും.

കുറച്ചുകാലം അമേരിക്കയില്‍ ജോലി ചെയ്തിട്ടുള്ള ജോസഫ് അക്കാലത്തെ സമ്പാദ്യവുമായി നാട്ടിലെത്തി. ഇതുപയോഗിച്ചാണ് വീടു പണിയും മറ്റും നടത്തിയത്. ഇതിനിടെയാണ് മകനെ നഷ്ടമായത്. മാനസിക സമ്മര്‍ദ്ദമാണ് മിലനെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചതെന്നാണ് സൂചന.

Other News in this category



4malayalees Recommends