രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് അങ്ങേയറ്റം അപലപനീയം ; ഒഐസിസി യൂറോപ്പ് വുമണ്‍സ് കോര്‍ഡിനേറ്റര്‍ ഷൈനു ക്ലെയര്‍ മാത്യൂസ്

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് അങ്ങേയറ്റം അപലപനീയം ; ഒഐസിസി യൂറോപ്പ് വുമണ്‍സ് കോര്‍ഡിനേറ്റര്‍ ഷൈനു ക്ലെയര്‍ മാത്യൂസ്
വയനാട്.. എസ്എഫ്‌ഐ ഗുണ്ടകള്‍ രാഹുല്‍ജി യുടെ ഓഫീസില്‍ അതിക്രമീച്ചു കയറി അക്രമം നടത്തിയത് മുഖ്യമന്ത്രി യുടെയും പോലീസിന്റെ യും അറിവോടെ തന്നെ. ബഫര്‍ സോണ്‍ വിഷയത്തില്‍ ഒന്നും ചെയ്യാനില്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്.

ഈ വിഷയത്തില്‍ ജൂണ്‍ ഒന്‍പതാം തീയതി സംസ്ഥാന സര്‍ക്കാരിനും ഇന്ന് കേന്ദ്ര സര്‍ക്കാരിനും ശ്രീ രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു.കുട്ടി സഖാക്കളുടെ ഈ ആക്രമണം ഈ സര്‍ക്കാരിനു നേരെ ഇപ്പോ ള്‍ നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളില്‍ നിന്നും രക്ഷ പ്പെടാനാണ്. മതേതര ഇന്‍ഡ്യയുടെ കാവല്‍ക്കാരന്‍ രാഹുല്‍ ഗാന്ധി യുടെ നേരെ ഇഡി യെ ഉപയോഗിച്ച് നരേന്ദ്രമോഡി നടത്തുന്ന മാനസിക പീഡനത്തിന്റെ മറ്റൊരു രൂപമാണ് ഇന്ന് വയനാട്ടില്‍ നടന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.



Other News in this category



4malayalees Recommends