ബ്രിട്ടനില്‍ കോവിഡ് വീണ്ടും കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ ഇന്‍ഫെക്ഷന്‍ ഇരട്ടിയായി; കഴിഞ്ഞ ആഴ്ചയില്‍ മാത്രം വൈറസ് പിടിപെട്ടത് 1.7 മില്ല്യണ്‍ ജനങ്ങള്‍ക്ക്; 40ല്‍ ഒരാള്‍ വീതം കോവിഡ് രോഗി?

ബ്രിട്ടനില്‍ കോവിഡ് വീണ്ടും കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ ഇന്‍ഫെക്ഷന്‍ ഇരട്ടിയായി; കഴിഞ്ഞ ആഴ്ചയില്‍ മാത്രം വൈറസ് പിടിപെട്ടത് 1.7 മില്ല്യണ്‍ ജനങ്ങള്‍ക്ക്; 40ല്‍ ഒരാള്‍ വീതം കോവിഡ് രോഗി?

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുകെയില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 1.7 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. ഒമിക്രോണ്‍ വേരിയന്റിന്റെ അതിവേഗത്തില്‍ വ്യാപിക്കുന്ന പുതിയ വൈറസ് തരംഗമാണ് നാല് യുകെ നേഷനിലും പടരുന്നത്.


കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 1.3 മില്ല്യണായി ഉയര്‍ന്നു. ഒരാഴ്ച മുന്‍പ് ഇത് 1.1 മില്ല്യണായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പറയുന്നു. രാജ്യത്ത് 40 പേരില്‍ ഒരാള്‍ പോസിറ്റീവായി കണ്ടെത്തുന്ന അവസ്ഥയാണുള്ളത്.

വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും കേസുകള്‍ മുന്നോട്ട് തന്നെയാണ് നീങ്ങുന്നത്. ജൂണ്‍ ആദ്യത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 76 ശതമാനം അധികമാണിത്. ജനുവരി, ഏപ്രില്‍ മാസങ്ങളിലെ തരംഗങ്ങളുടെ പീക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ദ്ധന താരതമ്യേന ചെറുതാണെന്ന് മുന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ജോന്നാഥന്‍ വാന്‍-ടാം ചൂണ്ടിക്കാണിച്ചു.


'ആശുപത്രി സൂചകങ്ങള്‍ കുറഞ്ഞ് നില്‍ക്കുന്നുവെന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ നിലവിലെ കണക്കുകളില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല', അദ്ദേഹം വ്യക്തമാക്കി. ബിഎ.4, ബിഎ.5 വേരിയന്റുകളാണ് ഇപ്പോള്‍ കേസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

ഓരോ രോഗിയും ആറ് പേര്‍ക്ക് രോഗം കൈമാറുന്നുവെന്നാണ് ഇപ്പോഴത്തെ കണക്ക്. ആശുപത്രി പ്രവേശനങ്ങളിലും വര്‍ദ്ധനവുണ്ട്. 154 പേരാണ് നിലവില്‍ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയിലുള്ളത്.

Other News in this category



4malayalees Recommends