'ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോള്‍ പല വിഷമങ്ങളും ആകുലതകളും മറക്കും, ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം വിവാഹം ആഘോഷിച്ച് മഞ്ജരി

'ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോള്‍ പല വിഷമങ്ങളും ആകുലതകളും മറക്കും, ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം വിവാഹം ആഘോഷിച്ച് മഞ്ജരി
ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് മഞ്ജരി തന്റെ വിവാഹദിനം ചെലവഴിച്ചത്. കൂട്ടിന് ഭര്‍ത്താവ് ജെറിനുമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുവെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങുകള്‍ക്ക് ശേഷം, മാജിക് പ്ലാനെറ്റിലേക്ക് എത്തുകയായിരുന്നു. ഗോപിനാഥ് മുതുകാട് വധൂവരന്മാരെ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളുമായിരുന്നു മഞ്ജരിയുടെ വിവാഹ സല്‍ക്കാരത്തിലെ മുഖ്യ അതിഥികള്‍.

മാജിക് പ്ലാനെറ്റിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മഞ്ജരി മിക്കപ്പോഴും സമയം കണ്ടെത്താറുണ്ട്. അത് തന്റെ സ്വന്തം വീട് പോലെയാണ് തോന്നുന്നതെന്നും ആ കുട്ടികള്‍ക്കൊപ്പമിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ലെന്നും മഞ്ജരി പറയുന്നു. ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോള്‍ പല വിഷമങ്ങളും ആകുലതകളും മറക്കും… മനസ്സില്‍ മറ്റൊരു ചിന്തയും വരില്ലെന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.

നടി പ്രിയങ്ക നായര്‍, നടന്‍ സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകന്‍ ജി.വേണുഗോപാല്‍, ഭാര്യ രശ്മി തുടങ്ങിയവരും മഞ്ജരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.Other News in this category4malayalees Recommends