ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസാ പ്രശ്‌നങ്ങള്‍ ഓസ്‌ട്രേലിയന്‍ നയതന്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ത്യ; കാനഡ, യുകെ, യുഎസ് പ്രതിനിധികളുമായും ചര്‍ച്ച; വിസാ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വരുമോ?

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസാ പ്രശ്‌നങ്ങള്‍ ഓസ്‌ട്രേലിയന്‍ നയതന്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ത്യ; കാനഡ, യുകെ, യുഎസ് പ്രതിനിധികളുമായും ചര്‍ച്ച; വിസാ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വരുമോ?

ഓസ്‌ട്രേലിയയിലേക്ക് വിസ നേടാനായി ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നയതന്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് പുറമെ കാനഡ, ജര്‍മ്മനി, യുഎസ്, യുകെ എന്നീ രാജ്യങ്ങളുമായും ഇന്ത്യ വിഷയം ഔദ്യോഗികമായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ പ്രൊസസിംഗ് ഫാസ്റ്റ് ട്രാക്ക് ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.


ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നത് വേഗത്തിലാക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് പുറമെ കാനഡ, ചെക്ക് റിപബ്ലിക്, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, പോളണ്ട്, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളും, മിഷന്‍ മേധാവികളുമായി സുപ്രധാന ചര്‍ച്ചകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയെന്ന് വക്താവ് അരിന്ധം ബാഗ്ചി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഇരുരാജ്യങ്ങള്‍ക്കും പരസ്പരം ഗുണകരമായതിനാല്‍ വിസ നടപടികള്‍ അനായാസമാക്കാനും, വേഗത്തിലാക്കാനും നയതന്ത്രജ്ഞര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയും, പുതിയ കോഴ്‌സുകളില്‍ ചേരാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നിരവധി പരാതികള്‍ ഉന്നയിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends