മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍,ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാര്‍ണിവല്‍ ആകാം ; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് വീണ്ടും വാഹനം വാങ്ങുന്നതിനെ പരിഹസിച്ച് ശബരിനാഥ്

88 ലക്ഷത്തിലധികം രൂപ ചെലവാക്കി മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് വീണ്ടും വാഹനം വാങ്ങുന്നതിനെ പരിഹസിച്ച് മുന്‍ എം.എല്‍.എ കെ.എസ്. ശബരിനാഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കിയയും ഇന്നോവ ക്രിസ്റ്റയും അടക്കം നാല് വാഹനങ്ങളാണ് പുതുതായി വാങ്ങുന്നത്.

മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാര്‍ണിവല്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്!. ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചെലവ് വെറും 88,69,841രൂപ മാത്രം.

കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ? പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ!

എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ തോറ്റു പോകുമല്ലോ, അതു മതി. – ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Other News in this category

4malayalees Recommends