സിഖ് കാരെല്ലാം കൂടി ഒരു വരവ് വന്നു, എന്നിട്ട് ഹിന്ദിയില്‍ പത്ത് പതിനഞ്ച് തെറി വിളിച്ചു'; അനുഭവം വെളിപ്പെടുത്തി മനോജ് കെ ജയന്‍

സിഖ് കാരെല്ലാം കൂടി ഒരു വരവ് വന്നു, എന്നിട്ട് ഹിന്ദിയില്‍ പത്ത് പതിനഞ്ച് തെറി വിളിച്ചു'; അനുഭവം വെളിപ്പെടുത്തി മനോജ് കെ ജയന്‍
മല്ലുസിംഗ് ഷൂട്ടിംഗ് വേളയില്‍ പഞ്ചാബില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടന്‍ മനോജ് കെ ജയന്‍. ഷൂട്ടിംഗിനിടെ പാടത്ത് നിന്ന് സിഗരറ്റ് വലിച്ചത് പഞ്ചാബികള്‍ കൈയോടെ പൊക്കിയ അനുഭവമാണ് മനോജ് കെ ജയന്‍ പറഞ്ഞത്.

പഞ്ചാബികള്‍ താമസിക്കുന്ന പട്യാല എന്ന് പറയുന്ന സ്ഥലത്താണ് മല്ലു സിംഗ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. നമുക്ക് അവിടുത്തെ സിസ്റ്റം എങ്ങനെയാണെന്ന് അറിയില്ല. ഒരു പാടത്ത് വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്.

ഞാന്‍ ആ പാടത്ത് നിന്ന് സിഗററ്റ് വലിക്കുകയാണ്. അങ്ങനെ നില്‍ക്കുമ്പോഴാണ് സിഖ് കാരെല്ലാം കൂടി ഒരു വരവ് വന്നു. എന്നിട്ട് ഹിന്ദിയില്‍ പത്ത് പതിനഞ്ച് തെറി വിളിച്ചു. ക്യാമറയും മറ്റുമൊക്കെ എടുത്ത് പോക്കോണം എന്നൊക്കെ പറഞ്ഞു. എല്ലാം ഹിന്ദിയില്‍ സംസാരിച്ചത് കൊണ്ട് കാര്യം മനസിലായില്ല.

കാരണം ചോദിച്ചപ്പോഴാണ് അവന്‍ പാടത്ത് നിന്ന് സിഗററ്റ് വലിക്കുന്നത് ചൂണ്ടി കാണിച്ചത്. കൃഷി എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ദൈവമാണ്. പാടത്തേക്ക് തുപ്പുകയോ മുള്ളുകയോ സിഗററ്റ് വലിക്കുകയോ ഒന്നും ചെയ്യില്ല. ഇതൊക്കെ കേട്ടതോടെ ബിജു മേനോന്‍ വല്ലാണ്ടായി പോയി. ശരിക്കും പേടിച്ച് പോയി. കാരണം അവരുടെ വരവ് അങ്ങനെയായിരുന്നു. ഇപ്പോള്‍ അടിക്കുമെന്ന് കരുതി പോയി.

ഷൂട്ടിംഗ് ഒന്നും പറ്റില്ല എല്ലാം എടുത്തോണ്ട് പോയിക്കൊളാനാണ് അവര്‍ പറയുന്നത്. പിന്നെ ഒന്ന് ഒന്നര മണിക്കൂര്‍ അവരോട് പറഞ്ഞ് സമാധാനിപ്പിച്ചു.

Other News in this category4malayalees Recommends