വിദ്യാര്‍ത്ഥി -യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശം ; ഡി.വൈ.എഫ്.ഐ പരിപാടികള്‍ക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

വിദ്യാര്‍ത്ഥി -യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശം ; ഡി.വൈ.എഫ്.ഐ പരിപാടികള്‍ക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
വിദ്യാര്‍ത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. താങ്കള്‍ ഡി.വൈ.എഫ്.ഐ പരിപാടികള്‍ക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണതെന്ന് രാഹുല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണെന്നും സ്വയം കുടിക്കാതിരിക്കുന്ന ബോധ്യത്തിലേക്ക് അവരെ എത്തിക്കുകയെന്നതാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കവേ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

യുവജന സംഘടനകളില്‍ നല്ലൊരു ഭാഗവും കുടിയന്മാരെന്ന് ഗോവിന്ദന്‍ മന്ത്രി….

താങ്കള്‍ ഡി.വൈ.എഫ്.ഐ പരിപാടികള്‍ക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണത്…

അതിനിടെ എക്‌സൈസ് മന്ത്രി എം.വി.?? ഗോവിന്ദന്‍ മാസ്റ്ററെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ രം?ഗത്തെത്തി. എക്‌സൈസ് മന്ത്രി ഇക്കാര്യം പറഞ്ഞത് നല്ല അര്‍ത്ഥത്തില്‍ മാത്രമാണെന്നും മന്ത്രി ഉദ്ദേശിച്ചത് യുവജന സമൂഹത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന അമിത മദ്യപാനത്തെയാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

Other News in this category4malayalees Recommends