പുറത്താക്കാന്‍ മാത്രം ഒരും തെറ്റും ചെയ്തിട്ടില്ല, നടപടിക്ക് പിന്നില്‍ അച്ഛനോടുള്ള വിരോധമെന്ന് ഷമ്മി തിലകന്‍

പുറത്താക്കാന്‍ മാത്രം ഒരും തെറ്റും ചെയ്തിട്ടില്ല, നടപടിക്ക് പിന്നില്‍ അച്ഛനോടുള്ള വിരോധമെന്ന് ഷമ്മി തിലകന്‍
അമ്മ' സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും തനിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ജനറല്‍ ബോഡി എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

'തന്നോട് വിശദീകരണം ചോദിച്ചു. ഓരോ വാക്കിനും മറുപടി നല്‍കിയരുന്നതാണ്. ഈ മറുപടി തൃപ്തികരമല്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. പുറത്താക്കും എന്നും കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണ്.'

'അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. 'അമ്മ' സംഘടനയോട് എനിക്ക് ഒരു വിരോധവുമില്ല. 'അമ്മ'യുടെ പ്രസിഡന്റിന് പല കത്തുകളും നല്‍കിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ല. 'അമ്മ' സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്' ഷമ്മി പ്രതികരിച്ചു.

ഷമ്മി തിലകനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കിട്ടില്ലെന്ന് സംഘടന പറയുന്നു. അന്തിമ തീരുമാനം എക്‌സിക്യൂട്ടിവ് കമ്മറ്റിയുടേതാണ്. ഷമ്മി തിലകന്റെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും തീരുമാനമെന്ന് സിദ്ദിഖ് പറഞ്ഞു. വാര്‍ഷിക ജനറല്‍ ബോഡിക്ക് ഒരാളെ പിരിച്ചു വിടാന്‍ അധികാരമില്ലെന്നും, എടുത്തു ചാടി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.

Other News in this category4malayalees Recommends