അമ്മയെ കെട്ടിത്തൂക്കിയത് കണ്ടെന്ന നാല് വയസുകാരന്റെ മൊഴി നിര്‍ണായകമായി; അതി സാമര്‍ത്ഥ്യം കാണിച്ച പോലീസുകാരനായ പ്രതി പിടിയിലായി

അമ്മയെ കെട്ടിത്തൂക്കിയത് കണ്ടെന്ന നാല് വയസുകാരന്റെ മൊഴി നിര്‍ണായകമായി; അതി സാമര്‍ത്ഥ്യം കാണിച്ച പോലീസുകാരനായ പ്രതി പിടിയിലായി
ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള പോലീസുകാരന്റെ അതിബുദ്ധിയെ തകര്‍ത്ത് നാലുവയസുകാരന്റെ നിര്‍ണായക മൊഴി. പോലീസ് കോണ്‍സ്റ്റബിളായ റിങ്കു ഗൗതമിനെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ നാല് വയസുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഏഴുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ഉത്തര്‍പ്രദേശിലെ ദുബാഗയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭാര്യ ബ്രിജേഷ് കുമാരി ജീവനൊടുക്കിയതായി ഭര്‍ത്താവ് റിങ്കു ഗൗതമാണ് ദുബാഗ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് മുറിയിലെ സിലീങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ബ്രിജേഷ് കുമാരിയെ കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗൗതം മകളെ പീഡിപ്പിച്ചുകൊലപ്പെടുത്തിയെന്നാണ് ഭാര്യാപിതാവ് ലതോരി റാം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളുടെ നാല് വയസ്സുകാരന്‍ മകന്‍ നല്‍കിയ മൊഴി നിര്‍ണായകമാവുകയായിരുന്നു.

പിതാവ് മാതാവിനെ സോഫയിലേക്ക് തള്ളിയിട്ട് തല്ലുകയും കഴുത്തില്‍ മുറുകെ പിടിച്ച് ബലമായി അമര്‍ത്തുകയും ചെയ്‌തെന്നും പിന്നീട് കെട്ടിയിട്ട് സീലിങ് ഫാനില്‍ തൂക്കിയെന്നും കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കുട്ടിയുടെ മൊഴി ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതും അന്വേഷണത്തില്‍ നിര്‍ണായകമായി. കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പിന്നീട് ഒളിവിലായിരുന്ന കോണ്‍സ്റ്റബിളിനെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends