പരീക്ഷ അവസാനിച്ചു, പാര്‍ട്ടി ആഘോഷിക്കാന്‍ ബാറിലെത്തിയ 21 കുട്ടികള്‍ മരിച്ച നിലയില്‍, മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ളവര്‍

പരീക്ഷ അവസാനിച്ചു, പാര്‍ട്ടി ആഘോഷിക്കാന്‍ ബാറിലെത്തിയ 21 കുട്ടികള്‍ മരിച്ച നിലയില്‍, മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ളവര്‍
പാര്‍ട്ടി ആഘോഷിക്കാന്‍ ബാറിലെത്തിയ 21 കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലെ ബാറിലാണ് സംഭവം. മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ള കുട്ടികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച രാത്രി ഹൈസ്‌കൂള്‍ പരീക്ഷ അവസാനിച്ചതോടെ ആഘോഷവുമായി ബാറില്‍ എത്തിയതായിരുന്നു കുട്ടികള്‍. ഇരുപത്തൊന്നു പേരും ഒരുപോലെ മരിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹത്തില്‍ മുറിവുകളൊന്നുമില്ലെന്ന് മാത്രമല്ല, തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാനുള്ള സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു.

അതേസമയം മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ പറയാനാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേണ്‍ കേപ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു.

Other News in this category4malayalees Recommends