യുവ താരങ്ങള്‍ യോഗങ്ങളിലെത്തുന്നില്ല ; അമ്മയില്‍ അതൃപ്തി

യുവ താരങ്ങള്‍ യോഗങ്ങളിലെത്തുന്നില്ല ; അമ്മയില്‍ അതൃപ്തി
സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കടുത്ത നിയന്ത്രണങ്ങളിലേക്കു കടക്കാന്‍ താരസംഘടന 'അമ്മ'. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. യുവ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം.

യുവതാരങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ട്. തുടര്‍ച്ചയായി വിട്ടു നിന്നാല്‍ വിശദീകരണം തേടും. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി.

ഇന്നലെ നടന്ന 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തിലും ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തത്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ പ്രമുഖ യുവതാരങ്ങളൊന്നും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

യുവ നടിമാരും നടന്മാരും സംഘടനയുടെ കഴിഞ്ഞ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്.

Other News in this category4malayalees Recommends