ഗള്‍ഫിന്റെ തിളക്കം അവസാനിച്ചു; ഇപ്പോള്‍ മലയാളികള്‍ കുടിയേറുന്നത് വികസിത രാജ്യങ്ങളിലേക്ക്; ഓസ്‌ട്രേലിയയും, കാനഡയും, ന്യൂസിലാന്‍ഡും, യൂറോപ്യന്‍ രാജ്യങ്ങളും മലയാളികളുടെ മേച്ചില്‍പ്പുറങ്ങള്‍

ഗള്‍ഫിന്റെ തിളക്കം അവസാനിച്ചു; ഇപ്പോള്‍ മലയാളികള്‍ കുടിയേറുന്നത് വികസിത രാജ്യങ്ങളിലേക്ക്; ഓസ്‌ട്രേലിയയും, കാനഡയും, ന്യൂസിലാന്‍ഡും, യൂറോപ്യന്‍ രാജ്യങ്ങളും മലയാളികളുടെ മേച്ചില്‍പ്പുറങ്ങള്‍

ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ സ്വപ്‌നം കുറച്ച് കാലം മുന്‍പ് വരെ ഗള്‍ഫില്‍ പോകണം, അവിടെ ജോലി ചെയ്ത് പണം സമ്പാദിച്ച് നാട്ടില്‍ തിരിച്ചെത്തി സുഖമായി ജീവിക്കണം എന്നതായിരുന്നു. എന്നാല്‍ ഇന്ന് ഈ ചിന്താഗതി മാറിയിരിക്കുന്നു.


ഗള്‍ഫ് രാജ്യങ്ങളെ ഉപേക്ഷിച്ച് മലയാളി ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നുവെന്നാണ് ലോക കേരള സഭയില്‍ സമര്‍പ്പിച്ച ഡാറ്റ വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിന്നുള്ള തൊഴില്‍ അന്വേഷകരുടെ വിദ്യാഭ്യാസ നിലവാരവും, യോഗ്യതാ വികസനവും മെച്ചപ്പെട്ടതാണ് വികസിത രാജ്യങ്ങളിലേക്ക് ചുവടുമാറാന്‍ മലയാളികളെ സഹായിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ കണക്കുകളിലും സംസ്ഥാനത്തെ പ്രവാസികളില്‍ 89.2 ശതമാനവും വെസ്റ്റ് ഏഷ്യല്‍ രാജ്യങ്ങളിലാണുള്ളത്.

എന്നാല്‍ ഈ ട്രെന്‍ഡ് മാറി യൂറോപ്യന്‍ രാജ്യങ്ങളും, ഓസ്‌ട്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളുമാണ് ഇപ്പോള്‍ മലയാളികള്‍ ലക്ഷ്യമിടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മഹാമാരിക്ക് ശേഷം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഡിമാന്‍ഡ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.
Other News in this category



4malayalees Recommends