സഹോദരിയുടെ വിവാഹദിനത്തില്‍ മരിച്ചുപോയ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരന്‍

സഹോദരിയുടെ വിവാഹദിനത്തില്‍ മരിച്ചുപോയ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരന്‍
സഹോദരിയുടെ വിവാഹദിനത്തില്‍ പരേതനായ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരന്‍. മനസ് നിറയ്ക്കുന്ന വീഡിയോ സൈബറിടത്തും തരംഗമാവുകയാണ്. സഹോദരന്റെ സമ്മാനം കണ്ടു സഹോദരിയുടെയും അമ്മയുടെയും കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ അച്ഛന്റെ പ്രതിമയില്‍ മകള്‍ സ്‌നേഹ ചുംബനവും നല്‍കുന്നുണ്ട്.

അവുല പാണി എന്ന യുവാവാണ് അച്ഛന്‍ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുതു പ്രതിമ സഹോദരിക്ക് സമ്മാനിച്ചത്. ബിഎസ്എന്‍എല്‍ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയില്‍നിന്നു വിരമിച്ചശേഷം ഇവര്‍ മകനൊപ്പം അമേരിക്കയിലായിരുന്നു. എന്നാല്‍ അവിടെവച്ച് കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം ലോകത്തോട് വിടപറഞ്ഞു. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു ആ മടക്കം.

സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമിപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായി മെഴുകില്‍ പ്രതിമ ഒരുക്കി. കര്‍ണാടകയിലാണു മെഴുകു പ്രതിമ തയാറാക്കിയത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകന്‍ വേദിയിലേക്ക് എത്തിച്ചു. തുടര്‍ന്നാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.

Other News in this category4malayalees Recommends