ഓസ്‌ട്രേലിയയുടെ കൊമേഴ്‌സ്യല്‍ സ്‌പേസ്‌പോര്‍ട്ടില്‍ നിന്നും ആദ്യത്തെ നാസാ റോക്കറ്റ് കുതിച്ചു; 25 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ ആദ്യത്തെ വിക്ഷേപണം

ഓസ്‌ട്രേലിയയുടെ കൊമേഴ്‌സ്യല്‍ സ്‌പേസ്‌പോര്‍ട്ടില്‍ നിന്നും ആദ്യത്തെ നാസാ റോക്കറ്റ് കുതിച്ചു; 25 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ ആദ്യത്തെ വിക്ഷേപണം

യുഎസിന് പുറത്ത് ആദ്യമായി കൊമേഴ്‌സ്യല്‍ സ്‌പേസ്‌പോര്‍ട്ട് ഉപയോഗിച്ച് നാസ തങ്ങളുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തിയപ്പോള്‍ ചരിത്രം കുറിച്ച് ഓസ്‌ട്രേലിയയില്‍ ഉപയോഗിക്കപ്പെടാതെ കിടന്ന മേഖല.


തിങ്കളാഴ്ച പുലര്‍ച്ചെയാണ് സബ്-ഓര്‍ബിറ്റ് റോക്കറ്റ് ചെറിയ വിക്ഷേപണ തറയില്‍ നിന്നും കുതിച്ചുയര്‍ന്നത്. സതേണ്‍ ഹെമിസ്ഫിയറില്‍ നിന്ന് മാത്രം നടത്താന്‍ കഴിയുന്ന ആസ്‌ട്രോഫിസിക്‌സ് പഠനങ്ങളെ ഇത് മുന്നോട്ട് നയിക്കുമെന്ന് നാസ വ്യക്തമാക്കി.

25 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ റോക്കറ്റ് വിക്ഷേപണം നടക്കുന്നത്. നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ പുതുതായി നിര്‍മ്മിച്ച ആണ്‍ഹെം സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു നാസ വിക്ഷേപിക്കുന്ന മൂന്ന് റോക്കറ്റുകളില്‍ ആദ്യത്തേത് പറന്നുയര്‍ന്നത്.

10 സെക്കന്‍ഡ് കൊണ്ട് കാഴ്ചക്കാരുടെ കണ്ണുകളെ മറികടന്ന റോക്കറ്റ് പദ്ധതിയിട്ട പ്രകാരം 15 മിനിറ്റിനുള്ളില്‍ ഭൂമിയിലേക്ക് തിരികെ പതിച്ചു. പ്രൊജക്ടൈലിലെ എക്‌സ്-ക്യാമറ ഭൂമിക്ക് തൊട്ടടുത്തുള്ള ആല്‍ഫാ കെന്റൈറി എ, ബി എന്നിവയുടെ രഹസ്യങ്ങളെ കുറിച്ച് പഠിക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends