സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയും, മലങ്കര അസ്സോസ്സിയേഷന്‍ യോഗവും ജൂലൈ 8 9 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണില്‍

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയും, മലങ്കര അസ്സോസ്സിയേഷന്‍ യോഗവും ജൂലൈ 8 9 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണില്‍
മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ മലങ്കര അസ്സോസ്സിയേഷന്‍ യോഗവും സൗത്ത് വെസ്റ്റ്അമേരിക്കന്‍ ഭദ്രാസന അസംബ്ലിയും ജൂലൈ 89 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ്‌മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും. മലങ്കര മെത്രാപ്പോലീത്തായുംകാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായുടെ 47/ 2022 കല്‍പ്പനപ്രകാരം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ 55 ദേവാലയങ്ങളില്‍ നിന്നായി 1934 ലെ ഭരണഘടനപ്രകാരം ഇടവകപൊതുയോഗം തെരെഞ്ഞെടുത്തവൈദീകരും, അല്‍മായ പ്രതിനിധികളും വിവിധ യോഗങ്ങളില്‍ സംബന്ധിക്കും. നോര്‍ത്ത് ഈസ്‌ററ്അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മലങ്കരമെത്രാപ്പോലീത്താക്കുവേണ്ടി പ്രത്യേക കല്‍പ്പനപ്രകാരം യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.

വെള്ളിയാഴ്ച്ച ഉച്ചക്ക് 1.30 മണിമുതല്‍ 4 മണിവരെ ഭദ്രാസന വൈദീക യോഗം നടക്കും. തുടര്‍ന്ന് 5മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തയേയും, മലങ്കര അസോസിയേഷന്‍ പ്രതിനിധികളേയും ഭദ്രാസനഅസംബ്‌ളി പ്രതിനിധികളേയും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിലെപ്രധാന കവാടത്തില്‍ നിന്നും സമ്മേളന നഗരിയായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. 5.15 ന് അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ്‌മെത്രാപോലീത്ത സമ്മേളന നഗരിയില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തുന്നതോടുകൂടി സൗത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനതലത്തിലുള്ള മലങ്കര അസ്സോസിയേഷന്‍ യോഗത്തിന് തുടക്കമാകും. വൈകിട്ട് 5.30 ന് സന്ധ്യ നമസ്‌കാരത്തിന് ശേഷം കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഒന്നാം ചരമവാര്‍ഷികവും ഭദ്രാസനത്തില്‍ നിന്ന് സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിര്‍മ്മിച്ചുനല്‍കുന്ന പതിമൂന്ന് ഭവനങ്ങളുടെ താക്കോല്‍ ദാനവും നടക്കും.

തുടര്‍ന്ന് ഏഴുമണിമുതല്‍ എട്ടു മണിവരെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുള്ളമലങ്കര അസ്സോസിയേഷന്‍ മാനേജിഗ് കമ്മറ്റി അംഗങ്ങളായി ഒരു വൈദീകനെയും രണ്ട് അല്‍മായപ്രതിനിധികളെയും തെരഞ്ഞെടുക്കും.

ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനഅസ്സംബ്ലിയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭദ്രാസന സെക്രട്ടറിയേയും ഭദ്രാസനകൗണ്‍സില്‍അംഗങ്ങളായി രണ്ട് വൈദീകരെയും നാല് അല്‍മായ പ്രതിനിധികളെയും ഭദ്രാസന ഓഡിറ്ററേയുംതെരഞ്ഞെടുക്കും.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന തലത്തിലുള്ള മലങ്കര അസ്സോസ്സിയേഷന്‍ യോഗത്തിന്റെയും ഭദ്രാസന അസംബ്ലിയുടെയും സുഗമമായ നടത്തിപ്പിലേക്ക് ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ്എബ്രാഹാമിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരിഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം ജനറല്‍ കണ്‍വീനറായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 7703109050Other News in this category4malayalees Recommends