ലില്ലിക്കുട്ടി ജോസഫ് (85) അന്തരിച്ചു

ലില്ലിക്കുട്ടി ജോസഫ് (85) അന്തരിച്ചു
ന്യൂജേഴ്‌സി: മരങ്ങാട്ടുപള്ളി ആണ്ടൂര്‍ പുളിക്കയില്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (85) അന്തരിച്ചു. പരേത മൂന്നിലവ് വാകക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്.


സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ ജോര്‍ജ് കുട്ടി പുളിക്കയിലിന്റെ മാതാവാണ് പരേത.


മക്കള്‍: ജോര്‍ജ് കുട്ടി ( യു.എസ്എ.), അവറാച്ചന്‍ (എബി) പ്രമീള സിബി , പ്രീതി മാത്യു.


മരുമക്കള്‍: ലിസിമോള്‍ ജോര്‍ജ് നിരപ്പേല്‍ (യു.എസ്.എ),ജെയ്‌നു എബി ഇലവുംകുടി, പെരുമ്പാവൂര്‍, സിബി പൊതൂര്‍ പെരുമ്പല്ലൂര്‍, മൂവാറ്റുപുഴ, കെ. എം മാത്യു കയ്യാലക്കകം, പാലാ.


സംസ്‌ക്കാര ശുശ്രുഷകള്‍ ബുധനാഴ്ച (07062022) രാവിലെ സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11ന് പാലക്കാട്ടുമല നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

Other News in this category4malayalees Recommends