കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വാടകക്കൊലയാളിയെ കൊണ്ട് കൊലപ്പെടുത്തി ; പത്തു ലക്ഷം നല്‍കി കൊല ; പ്രഭാത സവാരിക്കിടെ ട്രക്കിടിച്ച് 43 കാരന്‍ കൊല്ലപ്പെട്ട സംഭവം വാഹനാപകടമെന്ന് എഴുതി തള്ളിയ പൊലീസ് ഒടുവില്‍ സത്യം കണ്ടെത്തി

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വാടകക്കൊലയാളിയെ കൊണ്ട് കൊലപ്പെടുത്തി ; പത്തു ലക്ഷം നല്‍കി കൊല ; പ്രഭാത സവാരിക്കിടെ ട്രക്കിടിച്ച് 43 കാരന്‍ കൊല്ലപ്പെട്ട സംഭവം വാഹനാപകടമെന്ന് എഴുതി തള്ളിയ പൊലീസ് ഒടുവില്‍ സത്യം കണ്ടെത്തി
ഗുജറാത്തില്‍ പ്രഭാതനടത്തത്തിനിടെ യുവാവ് ട്രക്കിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വെറുമൊരു വാഹനാപകടമെന്ന് കരുതിയ അപകടം വാടകക്കൊലയാളിയെ ഉപയോഗിച്ച് നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന്, അപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും കാമുകനും അറസ്റ്റിലായി. അപകടം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് അറസ്റ്റ്. വാടകക്കൊലയാളിക്ക് 10 ലക്ഷം രൂപ നല്‍കി ഭാര്യയും കാമുകനുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടര വര്‍ഷമായി മറ്റൊരാളുമായി പ്രണയത്തിലായിരുന്ന യുവതി തങ്ങളുടെ ബന്ധത്തിന് തടസ്സമായ ഭര്‍ത്താവിനെ കൊല്ലാന്‍ ആസൂത്രിത പദ്ധതി ഒരുക്കിയതാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

അഹമ്മദാബാദിലാണ് നാടകീയ സംഭവം നടന്നത്. ജൂണ്‍ 24നാണ് വസ്ത്രാലിലെ ഗ്യാലക്‌സി കോറല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന 43 കാരനായ ശൈലേഷ് പ്രജാപതി വാഹനാപകടത്തില്‍ മരിച്ചത്. പ്രഭാതനടത്തത്തിനിടെ, തനിക്കുനേരെ പാഞ്ഞു വന്ന ട്രക്കിടിച്ചാണ് ഇയാള്‍ മരിച്ചത്. വാഹനം നിര്‍ത്താതെ കടന്നുപോയതിനാല്‍, പ്രതികളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന്, വാഹനാപകടം എന്ന നിലയില്‍ പൊലീസ് കേസ് എടുത്തു.

അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായത്. റോഡിലൂടെ വന്ന ട്രക്ക് പാഞ്ഞുചെന്ന് റോഡില്‍നിന്നും മാറിനടക്കുകയായിരുന്ന യുവാവിനെ ഇടിച്ചുവീഴ്ത്തി പാഞ്ഞുപോവുന്ന ദൃശ്യങ്ങളാണ് വൈറലായത്. സംഭവം കൊലപാതകമാണെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടന്നു. തുടര്‍ന്ന് കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുത്തു. ഇതിനെ തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കു ശേഷം കേസില്‍ അറസ്റ്റ് ഉണ്ടാവുന്നത്.

ഇന്നലെയാണ് കൊല്ലപ്പെട്ട ശൈലേഷ് പ്രജാപതിയുടെ ഭാര്യ ശാരദ എന്ന സ്വാതി (41), സുഹൃത്ത് നിതിന്‍ പ്രജാപതി (46) എന്നിവര്‍ അറസ്റ്റിലായത്. വീടിനടുത്ത് താമസിക്കുന്ന നിതിനുമായി സ്വാതി രണ്ടര വര്‍ഷമായി പ്രണയത്തിലാണെന്ന് പൊലീസ് കണ്ടെത്തി. തങ്ങളുടെ ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാവുമെന്ന് കണ്ട് ഇരുവരും ചേര്‍ന്ന് ശൈലേഷിനെ കൊലപ്പെടുത്താന്‍ പദ്ധതി ഇടുകയായിരുന്നുെവന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

താനാണ് കൊല നടത്തുന്നതിനായി വാടകക്കൊലയാളിയെ കണ്ടെത്തിയതെന്ന് നിതിന്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Other News in this category



4malayalees Recommends