വചനവേദിയില്‍ ഫാ. നടുവത്താനിയിലിനൊപ്പം സി. ആന്‍ മരിയ എസ് എച്ച് . സ്ഥിരം വേദിയില്‍ മാറ്റവുമായി ജൂലൈ മാസ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ 9 ന് ; അനുഗ്രഹ സാന്നിധ്യമായി നോര്‍ത്താംപ്ടണ്‍ ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി, ബെഥേലില്‍ സെപ്റ്റംബര്‍മാസകണ്‍വെന്‍ഷന്‍ നയിക്കും

വചനവേദിയില്‍ ഫാ. നടുവത്താനിയിലിനൊപ്പം സി. ആന്‍ മരിയ എസ് എച്ച് . സ്ഥിരം വേദിയില്‍ മാറ്റവുമായി ജൂലൈ മാസ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ 9 ന് ; അനുഗ്രഹ സാന്നിധ്യമായി നോര്‍ത്താംപ്ടണ്‍ ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി, ബെഥേലില്‍ സെപ്റ്റംബര്‍മാസകണ്‍വെന്‍ഷന്‍ നയിക്കും
സ്ഥിരം വേദിയില്‍ മാറ്റവുമായി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന് നടക്കും.ബഥേല്‍ സെന്ററിനു പകരം ബര്‍മിങ്ഹാം സെന്റ് കാതറിന്‍ പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാവിലെ 8 ന് ആരംഭിക്കും.


നോര്‍ത്താംപ്ടണ്‍ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തില്‍ സെഹിയോന്‍ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഇവാഞ്ചലൈസഷന്‍ കോ ഓര്‍ഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകയുമായ റവ.സി.ആന്‍ മരിയ S H വചനവേദിയിലെത്തും .


അതേസമയം സ്ഥിരം വേദിയായ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷന്‍ 10 ന് ലോക പ്രശസ്ത സുവിശേഷകനും സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും . സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .


അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .


കൂടുതല്‍ വിവരങ്ങള്‍ക്ക്


ജോണ്‍സണ്‍ ?+44 7506 810177?


അനീഷ് ?07760 254700?


ബിജുമോന്‍ മാത്യു ?07515 368239?


യുകെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍ ;


ബിജു എബ്രഹാം 07859 890267


ജോബി ഫ്രാന്‍സിസ് 07588 809478


അഡ്രസ്സ്


St.CATHERINE'S CHURCH


69 IRVING ST.


BIRMINGHAM


B11DW


Nearest @in stationBirmingham New tSreet.





Other News in this category



4malayalees Recommends