കെന്റ് ആഷ്‌ഫോര്‍ഡ് സെന്റ് അത്തനാസിയോസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാളും ഇടവക വാര്‍ഷികവും ആചാരിക്കുന്നു

കെന്റ് ആഷ്‌ഫോര്‍ഡ് സെന്റ് അത്തനാസിയോസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാളും ഇടവക വാര്‍ഷികവും ആചാരിക്കുന്നു
കെന്റിലെ ആഷ്‌ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ വാര്‍ഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് സ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോര്‍ കുര്യാക്കോസ് സഹദായുടെയും ഓര്‍മ പെരുന്നാളും ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ 2022 ജൂലൈ മാസം 16,17 തീയതികളില്‍ നടത്തപ്പെടും.


യുകെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ജൂലൈ 16 നു വൈകിട്ട് 6.30 നു സന്ധ്യപ്രാര്‍ത്ഥനയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് യൂത്ത് അസോസിയേഷന്‍, മര്‍ത്തമറിയം വനിതാ സമാജം സണ്‍ഡേ സ്‌കൂള്‍ എന്നിവയുടെ സംയുക്ത വാര്‍ഷിക ആഘോഷവും അതിനോടാനുബന്ധിച്ചുള്ള കലാ പരിപാടികളും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോണ്‍സന്‍ പീറ്റര്‍ ന്റെ നേതൃത്വത്തില്‍ തിരുമേനിക്കുള്ള വിപുലമായ സ്വീകരണവും ക്രമീകരിച്ചിട്ടുണ്ട്.


മുഖ്യ പെരുന്നാള്‍ ദിനമായ ജൂലൈ 17 നു 1.00pm പ്രഭാത പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും അഭിവന്ദ്യ മെത്രാപോലീത്ത മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനി അര്‍പ്പിക്കുന്നതായിക്കും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും, ലേലവും, നേര്‍ച്ച സദ്യയും നടത്തപ്പെടുന്നത്തോട് കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും.


പരിശുദ്ധ അന്ത്യോക്യാ പാത്രിയാര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാതിയോസ് അഫ്രേം ദ്വിതിയന്‍ ബാവയുടെയും, യുകെ ഭദ്രസന കൌണ്‍സില്‍ന്റെയും ഇടവക മെത്രാപോലീത്ത മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെയും ആശിര്‍വാടത്തോട് കൂടി 2021 ജൂലൈ മാസം ആരംഭിച്ച ആഷ്‌ഫോര്‍ഡ് ഇടവക ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 50 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായി വളര്‍ന്നു എന്നത് ശ്രദ്ധേയമാണ്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളില്‍ സെന്റ് മേരി ദ വിര്‍ജിന്‍ ചര്‍ച് വിലസ്‌ബോറോ പള്ളിയില്‍ വച്ചു വിശുദ്ധ കുര്‍ബാന നടത്തി വരുന്നു.


ഈ ഇടവകയുടെ വളര്‍ച്ചയില്‍ പങ്കു വഹിച്ച ഏവരോടും ഇടവക വികാരി ഫാ. ജോണ്‍സന്‍ പീറ്റര്‍ ഈ അവസരത്തില്‍ നന്ദി അറിയിച്ചിട്ടുണ്ട്. ആഘോഷമായി നടത്തപ്പെടുന്ന ഈ പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുനതായി ഇടവക ട്രസ്റ്റി മനോജ് ജോണ്‍സന്‍, സെക്രട്ടറി സാം മാത്യു, കമ്മിറ്റി അംഗങ്ങളായ ജോയ് ഉലഹന്നാന്‍, ജോസ് ചാക്കോ, പൗലോസ് മത്തായി, തുഷാര്‍ ബേബി, രെഞ്ചു വര്‍ഗീസ്, ലിജു ഏലിയാസ്, ഷിബു ചാക്കോ എന്നിവര്‍ അറിയിച്ചിട്ടുണ്ട്



Other News in this category



4malayalees Recommends