ജോസ് മേലേതില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ജോസ് മേലേതില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യു യോര്‍ക്ക്: അടൂര്‍ പറക്കോട് പരേതനായ മേലേതില്‍ പാപ്പച്ചന്റെയും കുഞ്ഞമ്മ പാപ്പച്ചന്റെയും മകന്‍ ന്യൂയോര്‍ക്ക് ഫ്രാങ്ക്‌ളിന്‍ സ്‌ക്വയറില്‍ താമസിക്കുന്ന ജോസ് മേലേതില്‍ (63) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.


ഭാര്യ പരേതയായ സോഫി മേലേതില്‍. ഏക മകള്‍ ഡോ. ലിന്‍ഡ മേലേതില്‍.

സഹോദരങ്ങള്‍: തോമസ് മേലേതില്‍ (അടൂര്‍), അലക്‌സാണ്ടര്‍ മേലേതില്‍ (ന്യൂയോര്‍ക്ക്).


പൊതുദര്‍ശനം: ജൂലൈ 17 ഞായറാഴ്ച വൈകിട്ട് 5:00 മുതല്‍ 8:00 വരെ ക്രൗസ് ഫ്യൂണറല്‍ ഹോമില്‍.( Krauss Funeral Home, 1097 Hempstead Turnpike 11010)


സംസ്‌കാര ശുശ്രൂഷകള്‍: ജൂലൈ 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ദേവാലയത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11 മണിയോടുകൂടി ഫാമിങ്‌ഡെയില്‍ സെന്റ് ചാള്‍സ്

സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.


Wake:

Krauss Funeral Home

1097 Hempstead Turnpike 11010

Sunday July 17, 58 PM

Funeral:

St. Basil Orthodox Church Franklin Square

17 Randolph Ave, Franklin Square

Monday July 18, 8 AM

Burial:

St Charles Cemetery

2015 Wellwood Ave

Farmingdale NY at 11 AM


Other News in this category



4malayalees Recommends