ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആറാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനം ഭക്തി സാന്ദ്രമായി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍  രൂപതയുടെ ആറാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനം ഭക്തി സാന്ദ്രമായി
വാല്‍സിംഗ്ഹാം . പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആറാമത് തീര്‍ഥാടനം ഭക്തിസാന്ദ്രമായി , രൂപത സ്ഥാപിതമായതിന്റെ ആറാം വാര്‍ഷികദിനത്തില്‍ ജപമാല സ്തുതികളും , പ്രാര്‍ത്ഥനാ മഞ്ജരികളും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും വൈദികരും സന്യസ്തരും ഉള്‍പ്പടെ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് . . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രൂപതയിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആയിരിക്കുകയാണ് .ഈശോയോടും ,വിശുദ്ധ കുര്ബാനയോടും ദാഹമുള്ള ഒരു സമൂഹത്തെയാണ് രൂപതയോട് ദൈവം കൂട്ടിച്ചേര്‍ക്കുന്നത് .ഈ ഭൂമിയില്‍ ദൈവത്തിന്റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ട് തന്നെ നിത്യതയില്‍ ദൈവം മറിയത്തെ വഹിക്കുകയാണ് . മാംസമായ വചനത്തെ ഉദരത്തില്‍ വഹിച്ച പരിശുദ്ധ മറിയത്തെ തിരിച്ചറിയുവാനും , അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ മനസിലാക്കുവാനും ,ആരാധനാക്രമ ഗ്രന്ഥങ്ങളില്‍ ഉള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ രഹസ്യങ്ങള്‍ മനസിലാക്കുവാനും നമുക്ക് സാധിക്കണം . മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വിശാസികളെ ഉത്‌ബോധിപ്പിച്ചു . രാവിലെ ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിച്ച തീര്‍ഥാടനത്തില്‍ റെവ ഫാ. ജോസഫ് അടാട്ട് വി . സി . മരിയന്‍ സന്ദേശം നല്‍കി . തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ പരമ്പരാഗത രീതിയില്‍ നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി . തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മ്മികതത്വം വഹിച്ചു . രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ്മാരായ റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ , റെവ. ഫാ. ജിനോ അരീക്കാട്ട് എം . സി . ബി എസ് . ഫാ. ജോസ് അഞ്ചാനിക്കല്‍ , രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയി . കേംബ്രിഡ്ജ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തില്‍ തീര്‍ഥാടനത്തിന്റെ ജെനെറല്‍ കണ്‍വീനര്‍മാരായ ജോസഫ് ചെറിയാന്‍ , സോണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് തീര്‍ഥാടനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് .Other News in this category4malayalees Recommends