ഡബ്ല്യൂഎംസി കലാസന്ധ്യ2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥിതാരം

ഡബ്ല്യൂഎംസി കലാസന്ധ്യ2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥിതാരം
ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 23 ആം തീയതി നടത്തുന്ന സംഗീത കലാസന്ധ്യയില്‍ സുപ്രസിദ്ധ ടി വി താരം കലാഭവന്‍ ജയന്‍ കോമഡി ഷോ നയിക്കും.


അമേരിക്കയില്‍ താരം നയിക്കുന്ന ഉജ്ജ്വല പരിപാടിയാണ് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ആഡിറ്റോറിയത്തില്‍ നടത്തുന്ന കലാസന്ധ്യയില്‍ അരങ്ങേറുന്നതെന്ന് പ്രൊവിന്‍സ് പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുര, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചെണ്ടമേളത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ഏറ്റെടുത്തിട്ടുള്ള ഭവനനിര്‍മ്മാണപദ്ധതികളുടെയും വിവിധങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍റീജിയന്‍ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം അറിയിച്ചു.


ഗ്ലോബല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് പി സി മാത്യു, അമേരിക്ക റീജിയന്‍ ഭാരവാഹികളായ ജോണ്‍സന്‍ തലച്ചെല്ലൂര്‍ (പ്രസിഡന്റ്),എല്‍ദോ പീറ്റര്‍ (ജന.സെക്രെട്ടറി), അനീഷ് ജെയിംസ് (ട്രഷറര്‍), മുന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ സ്‌പോണ്‍സര്‍മാരെ ആദരിക്കും. സിമി ജെസ്റ്റോ ജോസഫ് എം സി ആയിരിക്കും.


പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ റവ ഡോ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ശ്രുതിസാന്ദ്രമായ സംഗീതനിശയില്‍ ചിക്കാഗോ സ്ട്രിങ്‌സ് ഓര്‍ക്കസ്ട്രയിലെ പ്രശസ്ത ഗായകരായ ചിന്തുരാജ്, സുനില്‍ വാസുപിള്ളൈ, അനിത കൃഷ്ണ (ന്യൂയോര്‍ക്ക്) എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.


ടിക്കറ്റുകള്‍ തത്സമയവിതരണത്തുകൂടി ക്രമീകരിച്ചിട്ടുണ്ട്. കലാസന്ധ്യയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി


ചിക്കാഗോ പ്രൊവിന്‍സ് ഭാരവാഹികളായ മാത്തുക്കുട്ടി ആലുംപറമ്പില്‍, കോശി ജോര്‍ജ്ജ്, സാബി കോലത് പ്രൊഫ. തമ്പി മാത്യു, ബീന ജോര്‍ജ്ജ് , തോമസ് വര്‍ഗീസ്, സജി കുര്യന്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.


പ്രമുഖ റിയല്‍ട്ടര്‍ മോഹന്‍ സെബാസ്റ്റ്യന്‍, ഈപ്പന്‍ ക്ലിനിക് ചിക്കാഗോ എന്നിവര്‍ പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍മാരും ഡോ. ജോ.എം. ജോര്‍ജ്ജ്, പ്രമുഖ ലോണ്‍ ഓഫീസര്‍ ശ്രീ ടിജോ കൈതക്കാത്തൊട്ടിയില്‍ എന്നിവര്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരുമാണ്. കലാസന്ധ്യയുടെ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും ശനിയാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് നന്ദി പറഞ്ഞു.


Other News in this category4malayalees Recommends