ഫാ. റാഫേല്‍ അമ്പാടന്റെ ജന്മദിനം റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ച് അംഗങ്ങള്‍ ആഘോഷിച്ചു

ഫാ. റാഫേല്‍ അമ്പാടന്റെ ജന്മദിനം റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ച് അംഗങ്ങള്‍ ആഘോഷിച്ചു

ന്യു യോര്‍ക്ക്: ആത്മീയതയിലും നന്മയിലും ഇടവക ജനത്തെ വഴികാട്ടുന്ന ഫാ. റാഫേല്‍ അമ്പാടന്റെ ജന്മദിനം റോക്ക് ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ആഘോഷിച്ചു.മോശയെപ്പോലെ നല്ല ഇടയനായി, എല്ലാവരേയും വലിപ്പച്ചെറുപ്പമില്ലാതെ സമഭാവനയോടെ കാണുകയും ആവശ്യ സമയങ്ങളില്‍ സഹായിയായി എത്തുകയും വിവാദങ്ങളില്ലാതെ ഇടവകയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന അച്ഛന്റെ പ്രവര്‍ത്തനങ്ങളും സേവന സന്നദ്ധതയും ആശംസ നേര്‍ന്നവര്‍ ചൂണ്ടിക്കാട്ടി. അച്ഛന്റെ നേതൃത്വത്തില്‍ ഇടവക കൈവരിച്ച നേട്ടങ്ങളും ആത്മീയ വളര്‍ച്ചയും അവര്‍ അനുസ്മരിച്ചു


ജൂലൈ 17നു വി. കുര്‍ബാനക്ക് ശേഷം നടത്തിയ ആഘോഷം സംഘടിപ്പിച്ചത് ട്രസ്റ്റിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്നാണ്. ട്രസ്റ്റി ജിബിന്‍ സി. മാത്യു ആമുഖ പ്രസംഗം നടത്തി. സി.സി.ഡി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പോള്‍ മുരിക്കന്‍ ആശംസകള്‍ നേര്‍ന്നു.


നന്ദി പറഞ്ഞ അച്ഛന്‍, വിക്കനായിരുന്ന മോശയിലൂടെ ദൈവത്തിന്റെ സ്വരമാണ് ജനം ശ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി. യൂത്ത് പ്രോഗ്രാമുകള്‍ക്കും മറ്റും ഈ മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്നത് ഈ ഇടവകയില്‍ നിന്നാണ്. അതിനു താല്പര്യം കാട്ടുന്ന കുട്ടികള്‍ക്കും അവരെ അതിനു സജ്ജരാക്കുന്ന മാതാപിതാക്കള്‍ക്കും അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.


ട്രസ്റ്റിമാരായ ജിബിന്‍ സി. മാത്യു, റാണി തോമസ്, സക്കറിയാ വടകര, ബീന പറമ്പി എന്നിവര്‍ ചേര്‍ന്ന് അച്ചന് ജന്മദിന ഉപഹാരം നല്‍കി.


കേക്ക് മുറിക്കല്‍, ഉച്ചഭക്ഷണം എന്നിവയോടെ ആഘോഷങ്ങള്‍ സമാപിച്ചു.


Other News in this category4malayalees Recommends