ചാറ്റ് ബോട്ട് മനുഷ്യരേപ്പോലെ പെരുമാറുന്നുവെന്ന് പറഞ്ഞ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പുറത്താക്കി ഗൂഗിള്‍

ചാറ്റ് ബോട്ട് മനുഷ്യരേപ്പോലെ പെരുമാറുന്നുവെന്ന് പറഞ്ഞ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പുറത്താക്കി ഗൂഗിള്‍
ചാറ്റ് ബോട്ട് മനുഷ്യരേപ്പോലെ പെരുമാറുന്നുവെന്ന് പറഞ്ഞ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പുറത്താക്കി ഗൂഗിള്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ബ്ലെയ്ക്ക് ലെമോയിനയാണ് ഗൂഗിള്‍ പുറത്താക്കിയത്. കഴിഞ്ഞ മാസം മുതല്‍ നിര്‍ബന്ധിത ലീവിലായിരുന്ന അദ്ദേഹം കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്നും ചാറ്റ് ബോട്ട് മനുഷ്യരെപ്പോലെ പെരുമാറുന്നുവെന്ന അദ്ദേഹത്തിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ആരോപിച്ചാണ് ഗൂഗിളിന്റെ നീക്കം.

എന്ത് ഇടപെടലുകള്‍ ഉണ്ടായാലും സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എല്ലാ ഡേറ്റകളും രഹസ്യമായി സൂക്ഷിക്കേണ്ടവരാണ്. ഈ നിയമം ലംഘിച്ചതുകൊണ്ടാണ് ബ്ലെയ്ക്കിനെ പുറത്താക്കിയതെന്ന്' ഗൂഗിള്‍ പ്രതിനിധി റോയിട്ടേഴ്‌സിന് അയച്ച ഇമെയിലില്‍ പറഞ്ഞു. ടെക്ക് ആന്‍ഡ് സൊസൈറ്റി ന്യൂസ് ലെറ്ററായ ബിഗ് ടെക്‌നോളജിയാണ് ബ്ലെയ്ക്ക് ലെമോയിനിന്റെ പിരിച്ചുവിടല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് കമ്പനിയുടെ ഗവേഷണങ്ങളുടെ ഭാഗമായി ലാമ്ഡ എന്ന ചാറ്റ് ബോട്ട് ഗൂഗിള്‍ നിര്‍മ്മിച്ചത്. ബ്ലെയ്ക്കിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ് നിരവധി ശാസ്ത്രഞ്ജരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യര്‍ക്ക് മനസിലാവുന്ന രീതിയിലുള്ള സങ്കീര്‍ണമായ അല്‍ഗോരിതമാണ് ലാമ്ഡ എന്നാണ് ശാസ്ത്രഞ്ജരുടെ അവകാശ വാദം.

നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്‌സും യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് വാദിക്കുന്നവരുണ്ട്. ഇത്തരം സയന്‍സ് ഫിക്ഷന്‍ സിദ്ധാന്തങ്ങള്‍ കഥകള്‍ക്കും നോവലുകള്‍ക്കും സിനിമകള്‍ക്കും പ്രമേയമായിട്ടുണ്ട്. ജയിംസ് കാമറൂണിന്റെ ടെര്‍മിനേറ്റര്‍ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. യന്ത്രങ്ങള്‍ അഹം ബോധം ആര്‍ജിച്ച് ഒറ്റക്കെട്ടായി മാനവരാശിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തില്‍. സയന്‍സ് ഫിക്ഷന്‍ വിനോദം എന്നതിന് അപ്പുറത്തായി ഇത്തരം വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് ശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.

Other News in this category4malayalees Recommends